Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്ക്വാഡുകള്‍ വാഹന...

സ്ക്വാഡുകള്‍ വാഹന പരിശോധന കര്‍ശനമാക്കി

text_fields
bookmark_border
ചാവക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയപാതയിലുള്‍പ്പെടെ പ്രധാന റോഡുകളില്‍ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലുള്ള വാഹന പരിശോധന കര്‍ശനമാക്കി. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ആന്‍റി ഡിഫേസ്മെന്‍റ് സ്ക്വാഡ്, ഫ്ളയിങ് സ്ക്വാഡ്, സര്‍വൈലന്‍സ് സ്ക്വാഡ് എന്നീ വിഭാഗങ്ങളിലായാണ് വാഹന പരിശോധന നടത്തുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അനധികൃത പണം, മദ്യം, വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകര്‍ക്കാനും ആയുധങ്ങള്‍ എന്നിവ വാഹനങ്ങളില്‍ കടത്തുന്നത് തടയുന്നതിനാണ് വിവിധ സ്ക്വാഡുകള്‍ പരിശോധന ആരംഭിച്ചത്. സംശയം തോന്നുന്ന വാഹനങ്ങളും അതിലെ യാത്രക്കാരെയും പരിശോധിക്കുകയും വാഹനങ്ങളിലെ പെട്ടികളും പാക്കറ്റുകളുമൊക്കെ തുറന്നുനോക്കുകയും ചെയ്യുന്നുണ്ട്. മേഖലയില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നില്ല എന്നുറപ്പ് വരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് സ്ക്വാഡുകളടെ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദേശീയപാതയിലെ വിവധ കേന്ദ്രങ്ങളില്‍ അസി. എക്സി. മജിസ്ട്രേറ്റ് ചുമതലയുള്ള കെ. രവീന്ദ്രന്‍, കെ.ജി. ഗണേഷ്, കെ.വി. ലത, കെ. രവീന്ദ്രന്‍, എന്നിവരും പൊലീസ് ഓഫിസര്‍മാരായ ടി.എന്‍. സുധാകരന്‍ വിയ്യൂര്‍, സി.എം. രാധാകൃഷ്ണന്‍ പാവറട്ടി തുടങ്ങിയവരാണ് വാഹന പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കൊപ്പം വാഹനപരിശോധന പകര്‍ത്താന്‍ വീഡിയോഗ്രാഫര്‍മാരുമുണ്ട്. അനധികൃത വാഹനങ്ങളെ കുറിച്ചോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം കൈമാറുന്നതായ വിവരങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആന്‍റി ഡിഫേസ്മെന്‍റ് സ്ക്വാഡ് ഉദ്യോഗസ്ഥരെ 9495877185, 9995582168 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story