Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശിവദാസന്‍ നായര്‍...

ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ നാമനിര്‍ദേശ പത്രിക കാണാനില്ളെന്ന്

text_fields
bookmark_border
പത്തനംതിട്ട: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറന്മുള എം.എല്‍.എ അഡ്വ. കെ. ശിവദാസന്‍ നായര്‍ പത്തനംതിട്ട ആര്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ക്ക് നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരിയുടെ ഓഫിസില്‍നിന്ന് കാണാനില്ളെന്നു വിവരാവകാശരേഖ. ജില്ലയിലെ നിലവിലുള്ള എം.എല്‍.എമാര്‍ നല്‍കിയിരിക്കുന്ന നാമനിര്‍ദേശ പത്രികകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്‍കിയ അപേക്ഷക്ക് കലക്ടറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടിയിലാണ് ഇത് വെളിവാകുന്നത്. പത്രികയുടെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി 320 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് പത്തനംതിട്ട എ.ഡി.എമ്മിനും കലക്ടറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥനുമെതിരെ വിവരാവകാശ കമീഷന് പരാതിയും നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story