Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനഗരത്തില്‍...

നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു

text_fields
bookmark_border
പത്തനംതിട്ട: നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. മിനിസിവില്‍ സ്റ്റേഷന്‍ പടി, സെന്‍ട്രല്‍ ജങ്ഷന്‍, ടി.കെ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് വാഹനങ്ങള്‍ ദീര്‍ഘനേരം കുടുങ്ങിക്കിടക്കുന്നു. മിനിസിവില്‍ സ്റ്റേഷന്‍ പടിക്കല്‍ ട്രാഫിക് പൊലീസ് ഇല്ലാത്തത് കാരണം ഇവിടെ വാഹനങ്ങള്‍ തോന്നുംപോലെയാണ് കടന്നുപോകുന്നത്. മിനിസിവില്‍ സ്റ്റേഷനിലേക്ക് ആളുകള്‍ക്കോ വാഹനങ്ങള്‍ക്കോ പ്രവേശിക്കാനും പറ്റാത്ത സ്ഥിതിയാണ്. സെന്‍ട്രല്‍ ജങ്ഷനിലും സദാസമയവും വാഹനത്തിരക്കാണ്. കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനും ഇവിടെ പ്രയാസമാണ്. സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്ത് വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതും വാഹനക്കുരുക്കിന് ഇടയാക്കുന്നുണ്ട്. മാര്‍ക്കറ്റ് ദിവസങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story