Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരോഗികള്‍ വലയുന്നു:...

രോഗികള്‍ വലയുന്നു: പേരിലൊതുങ്ങി ജനറല്‍ ആശുപത്രി

text_fields
bookmark_border
അടൂര്‍: ജനറല്‍ ആശുപത്രിയാണെങ്കിലും സൗകര്യം പേരിനു മാത്രം. എം.സി റോഡ്, കായംകുളം-പത്തനാപുരം, അടൂര്‍-ശാസ്താംകോട്ട സംസ്ഥാന പാതകള്‍, ജില്ലാ ആസ്ഥാനത്തേക്കുള്ള പാതകള്‍ എന്നിവയുടെ സംഗമസ്ഥാനമായ അടൂരിലെ ഏകസര്‍ക്കാര്‍ ആതുരാലയം പരിമിതികളില്‍ വീര്‍പ്പുമുട്ടുകയാണ്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. ആശുപത്രിയുടെ ചുമതല വഹിക്കേണ്ട സൂപ്രണ്ട് സ്ഥലം മാറിയിട്ട് അഞ്ചു മാസമായിട്ടും നിയമനം നടന്നിട്ടില്ല. ആര്‍.എം.ഒയും അവധിയിലുമാണ്. സൂപ്രണ്ടിന്‍െറ ചുമതല കുട്ടികളുടെ ഡോക്ടര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഒ.പിയില്‍ എത്തുന്ന രോഗികളെ പരിശോധിച്ചശേഷം ഓഫിസ് പ്രവര്‍ത്തനവും നോക്കി നടത്തേണ്ടത് പ്രശ്നങ്ങളുണ്ടാക്കുന്നു. ഗൈനക്കോളജി, ഓഫ്താല്‍മോളജി, കുട്ടികളുടെ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. അസി. സര്‍ജന്‍െറയും അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫിസറുടെയും ഒഴിവുകളും നികത്തിയിട്ടില്ല. ത്വഗ്രോഗ വിദഗ്ധനും അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫിസറും രണ്ടു മാസത്തേക്ക് അവധിയിലാണ്. സൂപ്രണ്ട് ഉള്‍പ്പെടെ 29 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 19 ഡോക്ടര്‍മാരേയുള്ളൂ. പലരും യഥാസമയം ഒ.പിയില്‍ എത്താറില്ളെന്ന പരാതിയുണ്ട്. പേരിനുമാത്രം പരിശോധന നടത്തി തിരിച്ചു പോകുകയാണെന്ന് രോഗികള്‍ പറയുന്നു. അത്യാഹിത വിഭാഗത്തില്‍ പലപ്പോഴും ഒന്നോ രണ്ടോ ഡോക്ടര്‍മാരേ ഉണ്ടാകാറുള്ളൂ. ദിവസവും രണ്ടായിരത്തിലേറെ രോഗികളാണ് ചികിത്സക്കത്തെുന്നത്. മിക്ക ദിവസങ്ങളിലും രാവിലെ ഡോക്ടര്‍മാരും ജീവനക്കാരും ഒ.പിയില്‍ എത്താറില്ളെന്നും പരാതിയുണ്ട്. ഒ.പി ടിക്കറ്റ് എടുക്കുന്നിടത്ത് ജീവനക്കാരുടെ കുറവുണ്ട്. സാമൂഹികാരോഗ്യകേന്ദ്രം ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവു പരിഹരിക്കാനും മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്താനും ബന്ധപ്പെട്ടവര്‍ തയാറായില്ല. പേവാര്‍ഡിന്‍െറ അഞ്ചുമുറികളിലാണ് സൂപ്രണ്ട്, ലേസെക്രട്ടറി, പി.ആര്‍.ഒ, ഭരണവിഭാഗം, ആരോഗ്യവിഭാഗം എന്നിവ പ്രവര്‍ത്തിക്കുന്നത്. ലബോറട്ടറിയുടെ പ്രവര്‍ത്തനവും ഇവിടെയാണ്. ഒ.പി കൗണ്ടറില്‍ പുതിയതും പഴയതുമായ ഒ.പി ടിക്കറ്റ് വാങ്ങാനും ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും അവശരായ രോഗികളടക്കം മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. പുതിയ ബഹുനിലമന്ദിരം തുറന്നിട്ട് രണ്ടു വര്‍ഷത്തിലേറെയായിട്ടും ലിഫ്റ്റ് സ്ഥാപിച്ചിട്ടില്ല. കെട്ടിട നിര്‍മാണ കരാറുകാരന് തുക നല്‍കാത്തതാണ് ലിഫ്റ്റ് സ്ഥാപിക്കാന്‍ വൈകുന്നതത്രേ. നിരവധി തവണ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ലിഫ്റ്റില്ലാത്തതിനാല്‍ രണ്ടു മുതല്‍ അഞ്ചുവരെയുള്ള നിലകളിലേക്ക് പോകേണ്ട രോഗികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പടികളും റാമ്പുമാണ് ആശ്രയം. അത്യാസന്നനിലയില്‍ എത്തുന്ന രോഗികളെ സ്ട്രെച്ചറില്‍ മുകളിലത്തെ നിലകളില്‍ എത്തിക്കുന്നതിന് ആശുപത്രി ജീവനക്കാരും പ്രയാസപ്പെടുകയാണ്. ശീതീകരിക്കാത്ത മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള സൗകര്യവുമില്ല. ഡിജിറ്റല്‍ എക്സ്റേ യന്ത്രം സ്ഥാപിച്ചെങ്കിലും തകരാറായതിനാല്‍ പ്രവര്‍ത്തനസജ്ജമല്ല. പ്രധാന കെട്ടിടത്തിനും പേവാര്‍ഡ് കെട്ടിടത്തിനും ഇടയിലുള്ള ചുറ്റുമതിലും തറയും കഴിഞ്ഞവര്‍ഷം ശക്തമായ മഴയില്‍ ഇടിഞ്ഞുവീണത് ഇനിയും പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല. ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായി മാസങ്ങള്‍ കഴിഞ്ഞിട്ടും ആരോഗ്യവകുപ്പോ ജനപ്രതിനിധികളോ ഇടപെടുന്നില്ല. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തി കാര്‍ഡിയോളജി, ന്യൂറോളജി, റുമറ്റോളജി, സൈക്യാട്രി ഉള്‍പ്പെടെയുള്ള സുപ്രധാന വിഭാഗങ്ങള്‍ എത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story