Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2016 6:02 PM IST Updated On
date_range 14 Jun 2016 6:02 PM ISTബഥനിമല മിച്ചഭൂമിയിലെ മരങ്ങള്‍ മുറിച്ചു കടത്താന്‍ നീക്കം
text_fieldsbookmark_border
വടശേരിക്കര: പെരുനാട് ബഥനിമലയിലെ കോട്ടപ്പാറമലയില്‍ വിവാദ പാറമടക്കായി പാട്ടത്തിനു കൊടുത്ത ഭൂമിയിലെ മരങ്ങള്‍ മുറിച്ചു കടത്താന്‍ നീക്കം. ഇതിനായി കോട്ടപ്പാറമലയില്‍ ബഥനി ആശ്രമത്തിന് കൈവശമുള്ള ഭൂമിയിലെ നൂറുകണക്കിന് മരുതി മരങ്ങള്‍ക്ക് നമ്പറിട്ട് നിര്‍ത്തിയിരിക്കുകയാണ്. കാടുപിടിച്ചു കിടക്കുന്ന ഈ പ്രദേശം മിച്ചഭൂമിയാണെന്നാണ് നാട്ടുകാരുടെ വാദം. ഭൂമി നേരത്തേ വനം വകുപ്പിന്‍െറ ഉടമസ്ഥതയിലായിരുന്നെന്നും പിന്നീട് റവന്യൂ പുറമ്പോക്ക് പാറ തരിശായി വിലയിരുത്തിയ ഭൂമിയാണെന്നും കോട്ടപ്പാറമല സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു. കൂടുതല്‍ വിളവ്, അധിക ഭക്ഷണം എന്ന വ്യവസ്ഥയില്‍ രാജഭരണകാലത്ത് ഭൂമി കൃഷിക്കാര്‍ക്ക് നല്‍കുകയായിരുന്നു. പിന്നീട് കൃഷിക്കാരില്‍നിന്നും രാജാവില്‍നിന്നും ധര്‍മസ്ഥാപന നടത്തിപ്പിനായും ശബരിമല തീര്‍ഥാടന ക്ഷേമത്തിനായും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായും വിട്ടുകിട്ടിയ ഭൂമി കൈമാറ്റം ചെയ്യുകയോ കൃഷിക്കും ധര്‍മസ്ഥാപനത്തിനും വിരുദ്ധമായി ഉപയോഗിക്കുകയോ ചെയ്താല്‍ സര്‍ക്കാറില്‍ സ്വമേധയാ നിക്ഷിപ്തമാകുന്ന പ്രദേശമാണിതെന്നും സംരക്ഷണ സമിതിക്കാര്‍ പറയുന്നു. ഈ ഭൂമി പാട്ടത്തിന് നല്‍കുന്നത് നിയമ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രേഖാമൂലം ബഥനി ആശ്രമത്തിന്‍െറ കൈവശം 218 ഏക്കര്‍ മാത്രമാണുള്ളതെന്നും ഇതിന്‍െറ മറവില്‍ ഏക്കര്‍ കണക്കിന് ഭൂമി ആശ്രമം കൈവശപ്പെടുത്തിവെച്ചതായും സമിതി ആരോപിച്ചു. മരം മുറിക്കാന്‍ നീക്കം നടത്തുന്ന പ്രദേശത്തെ ഭൂമിയുടെ രേഖകള്‍ ലഭ്യമല്ളെന്നും പ്രദേശത്ത് റീസര്‍വേ പൂര്‍ത്തീകരിച്ചിട്ടില്ളെന്നും സര്‍വേ നമ്പര്‍ ഇല്ളെന്നുമാണ് കോട്ടപ്പാറമല സംരക്ഷണ സമിതി ചെയര്‍മാന്‍ ബിജു മോടിയിലിന്‍െറ വിവരാവകാശത്തിന് പെരുനാട് വില്ളേജ് ഓഫിസില്‍നിന്ന് ലഭിച്ച മറുപടി. ഇതിന്‍െറ അടിസ്ഥാനത്തില്‍ സമരസമിതി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story