Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

ട്രാന്‍സ്ഫോര്‍മറിന്‍െറ വേലി പൊളിഞ്ഞ് അപകട നിലയില്‍

text_fields
bookmark_border
കോഴഞ്ചേരി: പുല്ലാട് കുന്നന്താനം റോഡില്‍ കുന്നന്താനത്ത് റോഡിന്‍െറ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോമറിന്‍െറ വേലി പൊളിഞ്ഞ് അപകടനിലയില്‍. രണ്ടു മാസങ്ങള്‍ക്കു മുമ്പു കാര്‍ ഇടിച്ചാണ് വേലി പൊളിഞ്ഞത്. അതേസ്ഥിതി തുടരുകയാണ്. വേലി പൊളിഞ്ഞ് റോഡിന്‍െറ ടാറിങ്ങിലേക്ക് തള്ളിയാണിരിക്കുന്നത്. ഇത് ചെറുവാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ സാധ്യതയുണ്ട്. കുമ്പഴ-തിരുവല്ല റോഡിലെ ഏറ്റവും കൂടുതല്‍ അപകടം ഉണ്ടാകുന്ന ഭാഗമാണിത്. കഴിഞ്ഞ മാസം പതിനഞ്ചോളം റോഡപകടങ്ങള്‍ ഈ ഭാഗത്തുണ്ടായി. അടിയന്തരമായി ട്രാന്‍സ്ഫോര്‍മറിന്‍െറ വേലിയുടെ അറ്റകുറ്റപ്പണി നടത്തി അല്‍പം പുറകോട്ട് ഇറക്കി സ്ഥാപിക്കുന്നത് അപകട സാധ്യത കുറക്കാന്‍ സഹായകരമാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story