Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെണ്‍പാല തൃക്കയില്‍ ...

വെണ്‍പാല തൃക്കയില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം

text_fields
bookmark_border
തിരുവല്ല: വെണ്‍പാല തൃക്കയില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍െറ നടവാതിലും ക്ഷേത്ര ഓഫിസ് കെട്ടിടത്തിന്‍െറ വാതിലും കുത്തിത്തുറന്ന് കവര്‍ച്ച. നടക്കുള്ളില്‍ സൂക്ഷിച്ച കാണിക്കവഞ്ചിയിലെ പണം അപഹരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. തിങ്കളാഴ്ച പുലര്‍ച്ചെ ആറിന് ക്ഷേത്രം തുറക്കാനത്തെിയ ജീവനക്കാരനാണ് മോഷണം വിവരം അറിഞ്ഞത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെയും ദേവസ്വം ബോര്‍ഡ് അധികൃതരെയും വിവരമറിയിച്ചു. നടക്കുള്ളില്‍ സൂക്ഷിച്ച കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയില്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍നിന്ന് ലഭിച്ചു. രണ്ടായിരത്തോളം രൂപ നഷ്ടമായതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. വിഗ്രഹത്തില്‍ ചാര്‍ത്തിയ വെള്ളിക്കിരീടം അപഹരിച്ചില്ല. വിരലടയാള വിദഗ്ധര്‍ സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story