Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊലീസിന്‍െറ വാഹന...

പൊലീസിന്‍െറ വാഹന പരിശോധന; ക്ഷമകെട്ട് പന്തളം നിവാസികള്‍

text_fields
bookmark_border
പന്തളം: കുറുന്തോട്ടയം പാലത്തിന്‍െറ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് പുന$ക്രമീകരിച്ച ഗതാഗത സംവിധാനത്തിന്‍െറ ബുദ്ധിമുട്ടുകള്‍ തന്നെ അസഹ്യമായിരിക്കെ തലങ്ങും വിലങ്ങുമുള്ള പൊലീസിന്‍െറ വാഹനപരിശോധന പന്തളം നിവാസികള്‍ക്ക് ദുരിതം സമ്മാനിക്കുന്നു. പ്രധാന റോഡില്‍ ഗതാഗതം തടഞ്ഞതോടെ ഇടറോഡുകളെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. പ്രത്യേകിച്ചും ഇരുചക്രവാഹനയാത്രക്കാര്‍. ഇത് നന്നായറിയാവുന്ന പൊലീസ് ഇത്തരം റോഡുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന ശക്തമാക്കിയത്. രാത്രിയിലും മറ്റും സിവില്‍ വേഷത്തിലും പൊലീസ് സംഘം പരിശോധനക്കിറങ്ങുന്നതായി പരാതിയുണ്ട്. പന്തളം കവലയിലൂടെ നിര്‍മിച്ച സമാന്തരപാതയിലും കഴിഞ്ഞ ദിവസം പൊലീസ് മണിക്കൂറുകളോളം പരിശോധന നടത്തി. ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമുള്ള പാതയായതിനാല്‍ ചാകര കണ്ട കണക്കെയായിരുന്നു പൊലീസിന്‍െറ പെരുമാറ്റം. കവലയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടുവെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതിന്‍െറ മുന്നിലും പരിശോധനാ പോയന്‍റാണ്. കഴിഞ്ഞദിവസം ഒരു മണിക്കൂറോളമാണ് യാത്രക്കാരെ വലച്ച് ഇവിടെ വാഹനപരിശോധന നടത്തിയത്. വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ട കുളനട ടി.ബി കവലയിലും ഇടക്കിടെ പരിശോധകരത്തൊറുണ്ട്. പാലങ്ങള്‍ക്ക് സമീപം വാഹനപരിശോധനക്ക് വിലക്കുണ്ടെങ്കിലും പന്തളം വലിയപാലത്തില്‍ കഴിഞ്ഞദിവസവും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പൊലീസ് പരിശോധന നടത്തി. പ്രിന്‍സിപ്പല്‍ എസ്.ഐയെ കൂടാതെ എസ്.ഐ ഗ്രേഡിലുള്ള ഒമ്പതുപേരാണ് പന്തളം സ്റ്റേഷനിലുള്ളത്. ഇവരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. സ്റ്റേഷന്‍ പരിധിയില്‍ കൃത്യമായി നടക്കുന്നത് വാഹനപരിശോധന മാത്രമാണെന്നാണ് നാട്ടുകാരുടെ പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story