Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗജമണ്ഡപത്തിന്‍െറ...

ഗജമണ്ഡപത്തിന്‍െറ കരിങ്കല്‍ തൂണുകള്‍ യന്ത്രം ഉപയോഗിച്ച് തുരക്കുന്നത് വിവാദമായി

text_fields
bookmark_border
കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗജമണ്ഡപത്തിന്‍െറ കരിങ്കല്‍ തൂണുകള്‍ പുനരുദ്ധാരണത്തിന്‍െറ പേരില്‍ യന്ത്രം ഉപയോഗിച്ച് തുരക്കുന്നത് വിവാദമായി. ഗജമണ്ഡപത്തിന്‍െറ പുനരുദ്ധാരണം കഴിഞ്ഞ ഒരുവര്‍ഷമായി നടന്നുവരുന്നതിനിടെയാണ് ഇപ്പോള്‍ കരിങ്കല്‍ തൂണുകള്‍ ദശാവതാരം ആലേഖനം ചെയ്യാനെന്ന പേരില്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് തുരന്നത്. ഗജമണ്ഡപത്തിന്‍െറ മേല്‍ക്കൂര തടി ഉപയോഗിച്ച് നവീകരിച്ച ശേഷം അതിനു പുറത്ത് ചെമ്പുപാളികള്‍ ഇടുകയും ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതിനിടെയാണ് തൂണുകളില്‍ ദശാവതാരം ആലേഖനം ചെയ്യാനുള്ള പദ്ധതിയുണ്ടായത്. ഇതിനായി ഓരോ തൂണിലും നാല് ദ്വാരങ്ങള്‍ വരെ ഇരുവശങ്ങളിലുമായി ഉണ്ടാക്കേണ്ടതുണ്ട്. 12 മി.മീ. കമ്പി കടക്കാന്‍ പാകത്തിലുള്ള ദ്വാരങ്ങള്‍ ഈ ഒറ്റക്കല്‍ തൂണിലുണ്ടാക്കിയ ശേഷം ഇവയില്‍ അവതാരങ്ങള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇത്തരത്തില്‍ മിക്ക തൂണുകളും കഴിഞ്ഞ രാത്രിയില്‍ തുരന്നു. ശനിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ ഈ പ്രവര്‍ത്തനം കണ്ടതോടെ പ്രതിഷേധിക്കുകയും ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഗജമണ്ഡപത്തിന്‍െറ തൂണുകളെല്ലാം ഒറ്റക്കല്ലിലാണ് നിര്‍മിച്ചിട്ടുള്ളത്. ഭൂമിക്കടിയിലേക്ക് ഇതിന്‍െറ ആഴം അറിയാന്‍ കഴിയുന്നുമില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള തൂണുകളില്‍ മെഷീന്‍ ഉപയോഗിച്ച് തുരക്കുന്നതും നിര്‍മാണം നടക്കുന്നതും സാരമായ കേടുപാടുകള്‍ക്ക് കാരണമാവുകയും പാരമ്പര്യത്തനിമ നഷ്ടപ്പെടുകയും ചെയ്യുമെന്ന് ഭക്തര്‍ പറയുന്നു. സിമിന്‍റില്‍ നിര്‍മിച്ച അവതാരങ്ങള്‍ ക്ളാമ്പുകള്‍ ഉപയോഗിച്ച് ഉറപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. ദേവസ്വം മരാമത്ത് വിഭാഗത്തില്‍നിന്ന് മുന്‍കൂര്‍ അനുമതി നേടാതെയാണ് പണികള്‍ ചെയ്തതെന്നും ആരോപണം ഉണ്ട്. ഭക്തരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് പണികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story