Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചെറിയമഴയിലും റോഡില്‍...

ചെറിയമഴയിലും റോഡില്‍ വെള്ളക്കെട്ട്

text_fields
bookmark_border
അടൂര്‍: കടമ്പനാട് കെ.ആര്‍.കെ.പി.എം സ്കൂള്‍ ജങ്ഷന്‍-കെ.ഐ.പി കനാല്‍ അക്വഡക്ടിന് സമീപത്തെ മിനിഹൈവേയിലേക്കുള്ള റോഡില്‍ ചെറിയമഴയിലും വെള്ളക്കെട്ട് പ്രശ്നമാകുന്നു. ഇതോടെ ഇതുവഴിയുള്ള സഞ്ചാരം ദുരിതപൂര്‍ണമായി. നാല് സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് ഇതുവഴിപോകുന്നത്. സ്കൂള്‍ കുട്ടികളുടെ ദേഹത്തേക്ക് അഴുക്കുവെള്ളം തെറിച്ചു യൂനിഫോമില്‍ ചളിയാകുന്നത് പതിവാണ്. വെള്ളം ഒഴുകി എത്തുന്നത് റോഡിലേക്കാണ്. ഓടയില്ലാത്തതിനാല്‍ വെള്ളം ഇവിടത്തെന്നെ കെട്ടിനില്‍ക്കുന്നു. വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം ഓളംതല്ലി സമീപത്തെ വീട്ടിലേക്ക് ഒഴുകിയിറങ്ങുന്നത് സമീപവാസികള്‍ക്കും ബുദ്ധിമുട്ടായി. ഈ ഭാഗത്ത് റോഡ് പൂര്‍ണമായും തകര്‍ന്നു. ഓട നിര്‍മിച്ച് വെള്ളം ഒഴുകിപ്പോകാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story