Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2016 5:32 PM IST Updated On
date_range 14 July 2016 5:32 PM ISTബെനറ്റ് ജോബിക്ക് ഇനിയും വേണം ശസ്ത്രക്രിയ
text_fieldsbookmark_border
കോന്നി: ഒമ്പതു വയസ്സുള്ള ബെനറ്റ് ജോബിക്ക് ഇതിനോടകം നിരവധി ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഇനിയും അഞ്ചു ശസ്ത്രക്രിയകള്‍ കൂടി കഴിഞ്ഞെങ്കിലേ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ. കൂടല്‍ ഇഞ്ചപ്പാറ പറങ്കിമാംതോട്ടത്തില്‍ ജോബി-കനകലത ദമ്പതികളുടെ മകനാണ് ബെനറ്റ് ജോബി. സുമനസ്സുകളുടെ സഹായം തേടുകയാണീ കുടുംബം. കട്ടിലില്‍നിന്ന് കൈത്താങ്ങില്ലാതെ എണീറ്റിരിക്കാന്‍ കഴിയുന്നില്ല ഇപ്പോഴും. ഓട്ടോറിക്ഷയോടിച്ച് അന്നന്നത്തെ ജീവിതം തള്ളിനീക്കാന്‍ പാടുപെടുന്ന ജോബി തോമസിന് മകന്‍െറ ചികിത്സക്കായി പണം കണ്ടത്തൊനുള്ള നെട്ടോട്ടത്തിലാണ്. ജന്മനാ ശാരീരിക വൈകല്യമുള്ള ബെനറ്റിന് ജനിച്ചപ്പോള്‍ തന്നെ മുച്ചിറിയും മേല്‍ അണ്ണാക്കും ഇല്ലായിരുന്നു. കൂടാതെ കാലിനു വളവ്, വൃഷണം താഴേക്ക് ഇറങ്ങിയിട്ടില്ല. കണ്ണില്‍നിന്ന് മൂക്കിലേക്കുള്ള ദ്വാരം തുറന്നിട്ടില്ല. ജനിച്ച നാള്‍ മുതല്‍ തുടര്‍ച്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയിലാണ്. അപസ്മാരം തുടര്‍ച്ചയായി വരാന്‍ തുടങ്ങിയതോടെ പിന്നീടുള്ള ചികിത്സ തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. തുടര്‍ച്ചയായുള്ള അപസ്മാരവും ആരോഗ്യക്കുറവും കാരണം ചികിത്സയും ശസ്ത്രക്രിയകളും പലവട്ടം മുടങ്ങി. 2011ല്‍ മേല്‍ അണ്ണാക്കിന്‍െറയും 2012ല്‍ മുച്ചിറിയുടെയും ശസ്ത്രക്രിയ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലും കണ്ണില്‍നിന്ന് മൂക്കിലേക്കുള്ള ദ്വാരം തുറക്കുന്നതിനുള്ള ശസ്ത്രക്രിയ 2014ല്‍ അങ്കമാലിയിലും നടത്തി. ഇത്രയുമധികം ചികിത്സ നടത്തിയിട്ടും ബെനറ്റിന് ഇരിക്കാനോ നില്‍ക്കാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല. സെറിബ്രല്‍ പാള്‍സി അവസ്ഥയിലുള്ള ബനറ്റിന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ അടിയന്തര ചികിത്സക്കും ശസ്ത്രക്രിയക്കും വിധേയമാക്കിയാല്‍ ഈ ദയനീയാവസ്ഥക്ക് മാറ്റമുണ്ടാകുമെന്നാണ് വിഗദ്ധര്‍ പറയുന്നത്. ഇതിനോടകം ചികിത്സക്കായി ഏകദേശം എട്ടു ലക്ഷം രൂപയോളം ചെലവായി കഴിഞ്ഞു. ഇനിയും തുടര്‍ചികിത്സക്ക് വാടക വീട്ടില്‍ താമസിക്കുന്ന ജോബിയും കനകലതക്കും മകന്‍െറ ചികിത്സക്കായി നല്ലമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ്. ഇതിനായി ജനകീയ കമ്മിറ്റി ചേര്‍ന്ന് കൂടല്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. ജോബി തോമസ്, ഫെഡറല്‍ ബാങ്ക്, കൂടല്‍ ശാഖ. അക്കൗണ്ട് നമ്പര്‍: 12060100130483. IFSE Code: FDRL0001206. ഫോണ്‍: 9645869110.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story