Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകര്‍ഷകയുടെ വൈദ്യുതി...

കര്‍ഷകയുടെ വൈദ്യുതി വിച്ഛേദിച്ചു; പുന$സ്ഥാപിക്കാന്‍ കോടതി ഉത്തരവ്

text_fields
bookmark_border
തൃശൂര്‍: കാര്‍ഷിക ആവശ്യത്തിനായി വീട്ടമ്മക്ക് നല്‍കിയ സൗജന്യ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച കെ.എസ്.ഇ.ബി നടപടി കോടതി റദ്ദാക്കി. വൈദ്യുതി കണക്ഷന്‍ ഉടന്‍ പുന$സ്ഥാപിച്ചുനല്‍കണമെന്ന് തൃശൂര്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. അഴിക്കോട് അയ്യാരില്‍ തൈച്ചാലില്‍ വീട്ടില്‍ ഫാത്തിമ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. കെ.എസ്.ഇ.ബി എറിയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍, വകുപ്പ് സെക്രട്ടറി, എറിയാട് കൃഷിഭവന്‍ ഓഫിസര്‍, കലക്ടര്‍ എന്നിവര്‍ക്കെതിരെയാണ് ഹരജി നല്‍കിയിരുന്നത്. പ്രസിഡന്‍റ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷീന, എം.പി. ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ ഉപഭോക്തൃ ഫോറത്തിന്‍േറതാണ് വിധി. തെങ്ങ്, കവുങ്ങ്, ജാതി, കൊള്ളി, വാഴ, പച്ചക്കറികള്‍ തുടങ്ങിയവ കൃഷിചെയ്യുന്ന ഫാത്തിമയുടെ സൗജന്യ വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി വിച്ഛേദിക്കുകയായിരുന്നു. ഹരജിക്കാരിക്കുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Show Full Article
TAGS:LOCAL NEWS 
Next Story