Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് 22 പവന്‍ കവര്‍ന്നു

text_fields
bookmark_border
മാള: പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് 22 പവന്‍ കവര്‍ന്നു. കോട്ടമുറി മാളിയേക്കല്‍ ജോസിന്‍െറ വീട്ടിലാണ് കവര്‍ച്ച നടന്നത്. വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കവര്‍ന്നത്. മറ്റു സാധനങ്ങളെല്ലാം വാരിവലിച്ചിട്ടനിലയിലാണ്. ജോസ് ഏതാനും ദിവസം മുമ്പാണ് അമേരിക്കയിലേക്ക് പോയത്. അദ്ദേഹത്തിന്‍െറ ഭാര്യയും മക്കളും അമേരിക്കയിലാണ്. ചൊവ്വാഴ്ച രാവിലെ പറമ്പില്‍ പണിക്കത്തെിയവരാണ് വീട് തുറന്നുകിടക്കുന്നത് ആദ്യം കണ്ടത്. ഇവര്‍ പരിസരവാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തത്തെി ജോസിനെ വിവരമറിയിക്കുകയായിരുന്നു. സ്വര്‍ണത്തിന്‍െറയും മറ്റും വിവരം ജോസ് പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചു. മറ്റെന്തെങ്കിലും വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അറിവായിട്ടില്ല. മാള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story