Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂര്‍-ശാസ്താംകോട്ട...

അടൂര്‍-ശാസ്താംകോട്ട സംസ്ഥാന പാതയില്‍ രോഗഭീഷണി ഉയര്‍ത്തി മാലിന്യക്കൂമ്പാരം

text_fields
bookmark_border
അടൂര്‍: അടൂര്‍-ശാസ്താംകോട്ട സംസ്ഥാനപാതയില്‍ മാലിന്യക്കൂമ്പാരം രോഗം പരത്തുന്നു. കടമ്പനാട് ഏഴാംമൈല്‍ കവലയിലാണ് പാതക്കരികില്‍ പ്ളാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം തള്ളുന്നതും കത്തിക്കുന്നതും. വിഷപ്പുക നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പ്ളാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് കത്തിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇവിടെ പാലിക്കുന്നില്ല. വ്യാപാരസ്ഥാപനങ്ങളിലെയും മത്സ്യച്ചന്തയിലെയും വീടുകളിലെയും മാലിന്യമാണ് നടപ്പാതയില്‍ തള്ളുന്നത്. ഇവിടെ മാലിന്യം തള്ളുന്നതിന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ‘ലൈസന്‍സ്’ നല്‍കിയിരിക്കുകയാണെന്നാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story