Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2016 5:36 PM IST Updated On
date_range 5 July 2016 5:36 PM ISTസംയുക്ത റെയ്ഡ് ശക്തമാക്കും
text_fieldsbookmark_border
പത്തനംതിട്ട: വിലക്കയറ്റം, പൂഴ്ത്തിവെപ്പ് എന്നിവയുള്‍പ്പെടെ ഉപഭോക്തൃ ചൂഷണങ്ങള്‍ തടയുന്നതിന് സംയുക്ത റെയ്ഡ് ശക്തമാക്കും. എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എം.എ. റഹീമിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗത്തിലാണ് തീരുമാനം. താലൂക്ക് സപൈ്ള ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി വിഭാഗങ്ങളെ പങ്കെടുപ്പിച്ചായിരിക്കും പരിശോധന നടത്തുക. വഴിയോര കച്ചവടക്കാര്‍ അമിത വില ഈടാക്കുന്നു, പതിക്കാത്ത ത്രാസ് ഉപയോഗിക്കുന്നു, തട്ടുകടകള്‍ ഉള്‍പ്പെടെ ഭക്ഷണശാലകളില്‍ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കുന്നു, പഴകിയ മത്സ്യം വില്‍ക്കുന്നു തുടങ്ങിയ പരാതികള്‍ സംബന്ധിച്ച് നിരീക്ഷണം ശക്തമാക്കും. കുറ്റം കണ്ടത്തെിയാല്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. റേഷന്‍ കടകള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വ്യക്തമായ വില വിവര പട്ടിക ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. പാചക വാതക വിതരണ ഏജന്‍സികള്‍ അഞ്ചു കി.മീ. ചുറ്റളവില്‍ ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി വിതരണം ചെയ്യണം. ഏജന്‍സി ഉടമകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. ഗ്യാസ് സിലിണ്ടര്‍ വീടുകളിലത്തെിക്കുന്നതിന് അധികം പണം വാങ്ങാന്‍ പാടില്ല. ഭക്ഷണശാലകളില്‍ ശുചിത്വം ഉറപ്പുവരുത്തണമെന്നും ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദേശിച്ചു. ഭക്ഷണസാധനങ്ങളില്‍ ആരോഗ്യത്തിനു ഹാനികരമായ അജിനാമോട്ടോ ചേര്‍ക്കുന്നത് വ്യാപകമായതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. മത്സ്യ, മാംസ വിഭവങ്ങളില്‍ അജിനാമോട്ടോ ഉപയോഗിക്കുന്നുണ്ട്. ഇതു കണ്ടത്തെുന്നതിന് കൂടുതല്‍ കാര്യക്ഷമമായ റെയ്ഡ് നടത്തണം. വിവാഹത്തിന് ഉള്‍പ്പെടെ ഭക്ഷണം തയാറാക്കുന്ന കാറ്ററിങ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ വില വിവരപട്ടിക പ്രദര്‍ശിപ്പിക്കുന്നെന്ന് താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍ നിരീക്ഷിക്കണമെന്ന് ജില്ലാ സപൈ്ള ഓഫിസര്‍ ടി.ടി. രഞ്ജിത്ത് നിര്‍ദേശിച്ചു. കോന്നിയില്‍ തിങ്കളാഴ്ചകളില്‍ റേഷന്‍ കടകള്‍ തുറക്കുന്നെന്ന് ഉറപ്പുവരുത്തും. എല്ലാ റേഷന്‍ കടകളിലും കാര്‍ഡ് പ്രകാരം വിതരണം ചെയ്യുന്നതിന് ആവശ്യമായ പച്ചരി എത്തിച്ചിട്ടുണ്ട്. ആട്ട ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പൂഴ്ത്തിവെപ്പ് തടയുന്നതിനും ഒരുമാസത്തിനിടെ ജില്ലയില്‍ 680 റെയ്ഡ് നടത്തുകയും 108 കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പുതിയ റേഷന്‍ കാര്‍ഡിനുള്ള നടപടി ഉടനുണ്ടാകും. വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ വ്യാപാരികളുടെ യോഗം വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കഞ്ചാവ്, പാന്‍പരാഗ് ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ അറിയിക്കണമെന്ന് അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി ആര്‍. പ്രദീപ് കുമാര്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭാ അധ്യക്ഷ രജനി പ്രദീപ്, താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍, വിവിധ സംഘടനാ പ്രതിനിധികളായ സനോജ് മേമന, പി.എന്‍. സത്യപാലന്‍, എം.സി. ചാക്കോ, ജെനു കെ. മാത്യു, അനി വര്‍ഗീസ്, ജയപ്രകാശ്, ജോണ്‍സണ്‍ വിളവിനാല്‍, ഭദ്രന്‍ കല്ലറക്കല്‍, അബ്ദുല്‍ മുത്തലിഫ്, പ്രസാദ് എന്‍. ഭാസ്കരന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story