Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനറല്‍ ആശുപത്രിയില്‍ ...

ജനറല്‍ ആശുപത്രിയില്‍ പുതിയ ഒ.പി ബ്ളോക്കിന് രണ്ടുകോടി

text_fields
bookmark_border
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടി പുതിയ ഒ.പി ബ്ളോക് കെട്ടിടം നിര്‍മിക്കുന്നതിനായി കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്നനുവദിച്ച രണ്ടുകോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവായി. ജനറല്‍ ആശുപത്രിയുടെ പോരായ്മയും സ്ഥലപരിമിതിമൂലം രോഗികളും മറ്റും ബുദ്ധിമുട്ടുണ്ടെന്നും മനസ്സിലാക്കിയ എം.എല്‍.എ എല്ലാവിധ സൗകര്യങ്ങളോടുംകൂടി പുതിയ ഒ.പി വിഭാഗം കെട്ടിടം നിര്‍മിക്കാനായി രണ്ടുകോടി അനുവദിക്കുകയായിരുന്നു. പുതിയ കെട്ടിടത്തില്‍ എല്ലാ വിഭാഗം ഡോക്ടര്‍മാര്‍ക്കും രോഗികളെ പരിശോധിക്കുന്നതിനായി സജ്ജീകരണങ്ങളോടുകൂടിയ മുറികളും രോഗികള്‍ക്കും കൂടെ വരുന്ന ബന്ധുക്കള്‍ക്കും വിശ്രമത്തിനായി പ്രത്യേക മുറികളും റിസപ്ഷന്‍, ഇന്‍ഷുറന്‍സ് കൗണ്ടര്‍, ഒ.പി ടോക്കണ്‍ കൗണ്ടര്‍, മെഡിക്കല്‍ വിഭാഗം ഉള്‍പ്പെടെ എല്ലാം ഒറ്റക്കെട്ടിടത്തില്‍ ഏകീകരിക്കുകയും ചെയ്യുമെന്ന് എം.എല്‍.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story