Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2016 5:38 PM IST Updated On
date_range 30 Jan 2016 5:38 PM ISTപന്തളത്ത് കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsbookmark_border
പന്തളം: അച്ചന്‍കോവിലാര്‍ വറ്റി തുടങ്ങിയതോടെ പന്തളം ആറ്റു തീരത്തിന് സമീപത്തുള്ള വീടുകളില്‍ പോലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ഒരു മാസം മുമ്പുവരെ നിറഞ്ഞുകവിഞ്ഞൊഴുകിയ അച്ചന്‍കോവിലാര്‍ വറ്റി വരണ്ടു. ഇതോടെ കുടിവെള്ളത്തിനായി പന്തളത്തുകാര്‍ ജലസേചന പദ്ധതികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. പന്തളത്തിന്‍െറ ഉയര്‍ന്ന പ്രദേശങ്ങളിലും ഇതോടൊപ്പം കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്. ആതിരമല, കുരമ്പാല തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. എല്‍.ഐ.സിയുടെ സഹായത്തോടെ പന്തളം മുളമ്പുഴയില്‍ ആരംഭിച്ചിട്ടുള്ള കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം ഭാഗികമായി മാത്രമാണ് ആരംഭിക്കാന്‍ കഴിഞ്ഞത്. അച്ചന്‍കോവിലാറ്റിലെ കിണറ്റില്‍ നിന്നാണ് ഈ പദ്ധതിയിലേക്ക് ജലം പമ്പ് ചെയ്യുന്നത്. ഇവിടെ നിന്നുതന്നെ ആതിരമലയില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കിലേക്കും ജലം എത്തിക്കാന്‍ പദ്ധതിയുണ്ടെങ്കിലും പണി പാതി വഴിയിലാണ്. ഈ വേനല്‍ക്കാലത്തും പദ്ധതിയെങ്ങുമത്തെില്ല. പന്തളത്തിന്‍െറ തീരപ്രദേശങ്ങളായ തോട്ടക്കോണം, മുടിയൂര്‍ക്കോണം, മുളമ്പുഴ, തോന്നല്ലൂര്‍, മങ്ങാരം, കടക്കാട് പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. മുളമ്പുഴയില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കില്‍നിന്നും കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളിലേക്ക് ഗാര്‍ഹിക കണക്ഷന്‍ നല്‍കാന്‍ തയാറായാല്‍ പ്രശ്നത്തിന് പരിഹാരമാകും. നഗരസഭയുടെ ചെലവില്‍ ടാങ്കറുകളില്‍ കുടിവെള്ളമത്തെിക്കാന്‍ പദ്ധതി തയാറാക്കാറുണ്ടെങ്കിലും ഇത് പലപ്പോഴും പ്രയോജനപ്രദമാകാറില്ല. ടാങ്കറുകളില്‍ എത്തിക്കുന്ന ജലം ശുദ്ധജലമാണോയെന്ന് ബന്ധപ്പെട്ടവര്‍ നടത്തുന്ന പരിശോധനപോലും ചടങ്ങാകാറാണ് പതിവ്. ടാങ്കറുകളില്‍ ജലം എത്തിക്കാനുപയോഗിക്കുന്ന ഫണ്ട് കൂടി ഉപയോഗിച്ച് ഗാര്‍ഹിക കണക്ഷന്‍ നല്‍കാന്‍ പദ്ധതി രൂപവത്കരിക്കണമെന്നും, ജലസേചനവകുപ്പ് ആരംഭിച്ച മുളമ്പുഴ, ആതിരമല പ്രദേശങ്ങളിലെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story