Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് തകരാറിലായി; വഴിതിരിച്ചുവിട്ട വാഹനങ്ങള്‍ മണിക്കൂറുകള്‍ കുരുക്കില്‍പെട്ടു

text_fields
bookmark_border
തിരുവല്ല: പുഷ്പഗിരി ആശുപത്രിക്ക് സമീപമുള്ള റെയില്‍വേ ഗേറ്റ് തകരാറിലായത് ഗതാഗതം തടസ്സപ്പെടുത്തി. ലിഫ്റ്റിങ് ബാരിയര്‍ ഇനത്തില്‍പെട്ട ഗേറ്റിന്‍െറ സാങ്കേതിക തകരാുമൂലം ഗേറ്റുകളില്‍ ഒന്ന് ഉയര്‍ത്താന്‍ കഴിയാതെ വന്നതാണ് ഗതാഗത തടസ്സത്തിനിടയാക്കിയത്. നിര്‍മാണ വിഭാഗം സെക്ഷന്‍ എന്‍ജിനീയര്‍ റാഫിയുടെ നേതൃത്വത്തിലുള്ള സംഘം ഗേറ്റിന്‍െറ തകരാര്‍ പലതവണ പരിഹരിച്ചെങ്കിലും ഗേറ്റ് തകരാറിലാകല്‍ പതിവായിരുന്നു. ബിഹാര്‍ സ്വദേശിയായ ഗേറ്റ് കീപ്പര്‍ക്ക് വന്ന പിഴവാണ് തകരാറിന് ഇടയാക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ വൈകിട്ട് നാലുവരെ എട്ടുതവണയാണ് ഗേറ്റ തകരാറിലായത്. അത്യാസന്ന നിലയിലുള്ള രോഗികളുമായി പുഷ്പഗിരി മെഡിക്കല്‍ കോളജിലേക്ക് എത്തിയ ആംബുലന്‍സുകള്‍ വരെ കുരുക്കില്‍ അകപ്പെട്ടു. അടിക്കടി തകരാറിലായ ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ യാത്രികരുടെ സഹായത്താല്‍ ഉയര്‍ത്തിയാണ് പലപ്പോഴും വാഹനങ്ങള്‍ കടത്തിവിട്ടത്. സാങ്കേതിക പരിജ്ഞാനമില്ലാത്ത ഗേറ്റ്കീപ്പറുടെ അശ്രദ്ധയാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് റെയില്‍വേ മരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story