Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2016 3:36 PM IST Updated On
date_range 20 Jan 2016 3:36 PM ISTസേവനത്തില്‍ മാതൃകയായി അയ്യപ്പസേവാസംഘം
text_fieldsbookmark_border
ശബരിമല: ശബരിമലയിലത്തെുന്ന ഏവര്‍ക്കും നിസ്വാര്‍ഥ സേവനവുമായി തിളങ്ങിനില്‍ക്കുകയാണ് അഖില ഭാരതീയ അയ്യ സേവാസംഘത്തിലെ പ്രവര്‍ത്തകര്‍. സന്നിധാനത്ത് ഭക്യര്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കാനും അടിയന്തര ശുശ്രൂഷകള്‍ക്കുമെല്ലാം താങ്ങും തണലുമായും മണ്ഡല-മകരവിളക്ക് സമയത്ത് പമ്പമുതല്‍ സന്നിധാനം വരെയും പരമ്പരാഗത കാനനപാതയിലും പ്രവര്‍ത്തനനിരതരായി. ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ സേവനം ഒഴിവാക്കാനാകില്ല. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി തുടക്കം മുതല്‍ ഇവരുണ്ട്. ഓരോ ദിവസവും നൂറോളം അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ പുണ്യം പൂങ്കാവനത്തില്‍ പങ്കാളികളാകുന്നു. 1945ലാണ് സന്നിധാനത്ത് അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ സേവനത്തിനായി എത്തുന്നത്. അന്ന് കഞ്ഞിയും ചുക്കുവെള്ളവും സൗജന്യമായി നല്‍കിയായിരുന്നു തുടക്കം. ഇന്ന് സപ്തതിയില്‍ എത്തിനില്‍ക്കുന്ന അയ്യപ്പസേവാസംഘത്തിലെ കെട്ടിടത്തിലെ അന്നദാന മണ്ഡപത്തില്‍ ഒരു ദിവസം 25000 മുതല്‍ 35000 വരെ ഭക്തര്‍ക്ക് മൂന്നുനേരമായി അന്നദാനം നടത്തുന്നു. കഞ്ഞിയില്‍നിന്ന് ചോറും കറികളിലേക്ക് മാറിയെങ്കിലും കഞ്ഞിയും ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നു. സേവാസംഘത്തിനോടുചേര്‍ന്ന് മെഡിക്കല്‍ സംഘവും പ്രവര്‍ത്തിച്ചുവരുന്നു. ഇവിടെ ഈ സീസണില്‍ 31000 പേര്‍ ചികിത്സതേടി. ഫസ്റ്റ് എയ്ഡ് ബൂത്ത്, ഓക്സിജന്‍ പാര്‍ലര്‍ എന്നിവിടങ്ങളിലായി 1,34,872 പേര്‍ ചികിത്സക്കത്തെി. മണ്ഡല-മകരവിളക്ക് സീസണില്‍ തമിഴ്നാട്ടില്‍നിന്നുള്ള വിദ്യാര്‍ഥികളായ 997 അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ വളന്‍റിയര്‍മാരായി ഉണ്ടായിരുന്നു. ഭക്തജനങ്ങള്‍ തളര്‍ന്നുവീണാല്‍ താങ്ങിയെടുത്ത് അടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിന് സ്ട്രെച്ചറുമായി ഇവര്‍ കാത്തുനില്‍ക്കുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന വളന്‍റിയര്‍മാര്‍ സന്നിധാനം മുതല്‍ പമ്പ വരെ 152 ഭക്തരെ എത്തിച്ചു. ശരംകുത്തിയില്‍നിന്ന് 149, മരക്കൂട്ടം 201, അപ്പാച്ചിമേട് 408, ചെറിയ ഇടങ്ങളിലായി 480 പേര്‍ എന്നിങ്ങനെയും വൈദ്യശുശ്രൂഷ ലഭ്യമാക്കി. ഈ സീസണില്‍ മരിച്ച 43 പേരെ പമ്പയിലും എത്തിച്ചു. ഇന്ത്യക്കുപുറത്ത് മലേഷ്യ, സിംഗപ്പൂര്‍, കാനഡ, ഫ്രാന്‍സ്, സിലോണ്‍, സ്വിറ്റ്ര്‍ലന്‍ഡ് എന്നിവിടങ്ങളിലെല്ലാം ശബരിമലയിലേക്ക് പ്ളാസ്റ്റിക് കൊണ്ടു വരുന്നതിനെതിരെ ഗുരുസ്വാമിമാരെ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story