Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2016 5:49 PM IST Updated On
date_range 10 Jan 2016 5:49 PM ISTസംഘ്പരിവാറിന്‍െറ ലക്ഷ്യം മതേതര ഇന്ത്യയെ തകര്‍ക്കല്‍ –വി.എസ്
text_fieldsbookmark_border
പന്തളം: മതേതര ഇന്ത്യ എന്ന സങ്കല്‍പത്തെ തകര്‍ക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വിഎസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പന്തളം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ബി.ജെ.പിയുടെയും സംഘികളുടെയും തറവാട്ട് സ്വത്താണെന്നാണ് അവര്‍ കരുതുന്നത്. അത്തരത്തിലാണ് മോദി പ്രവര്‍ത്തിക്കുന്നത്. ജാതീയമായും സാമുദായികമായും തമ്മിലടിപ്പിക്കുന്നത് തീക്കൊള്ളി കൊണ്ടുള്ള തലചൊറിയലാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തദ്ദേശതെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് തിരിച്ചടി നേരിടാന്‍ കാരണം ഇതാണ്. ഇതിന്‍െറ ചുവടുപിടിച്ച് കേരളത്തില്‍ ബി.ജെ.പി നേതാവ് കുമ്മനവും പ്രസ്താവനകളിറക്കുന്നു. ശബരിമല തീര്‍ഥാടകര്‍ വാവരുസ്വാമിയെ കാണേണ്ടതില്ളെന്നതാണോ കുമ്മനം ഉദ്ദേശിക്കുന്നതെന്ന് വി.എസ് ചോദിച്ചു. ക്ഷേത്രങ്ങള്‍ സംഘര്‍ഷശാലകളാക്കി കേരളത്തെ ഭ്രാന്താലയമാക്കാനാണ് ശ്രമം നടത്തുന്നത്. എന്നാല്‍, ഇടത് മതേതര സംഘടനകള്‍ സി.പി.എം നേതൃത്വത്തില്‍ ഇതിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കും. അതിന് ഉദാഹരണമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഇടത് വിജയം. ബി.ജെ.പി-സംഘ്പരിവാര്‍ ഭീഷണി നേരിടുന്നതിന് ഇടതുമതേതര ഐക്യം ശക്തിപ്പെടുത്തുന്നതിന് ഡി.വൈ.എഫ്.ഐയുടെ പിന്നില്‍ യുവജനങ്ങള്‍ അണിനിരക്കണമെന്ന് വി.എസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് എം.വി. സഞ്ജു അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ. പത്മകുമാര്‍, ടി.ഡി. ബൈജു, അഡ്വ. ആര്‍. സനല്‍കുമാര്‍, പി.എസ്. മോഹനന്‍, ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ടി.വി. അനിത, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് റോഷന്‍ റോയി മാത്യു, സംസ്ഥാന കമ്മിറ്റി അംഗം ജിജി ഗോപാല്‍, അഡ്വ.എസ്. രാജീവ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാധാ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.യു. ജനീഷ്കുമാര്‍ സ്വാഗതവും സിബി സജികുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story