Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂര്‍ ടൗണ്‍ഹാളിന്‍െറ...

അടൂര്‍ ടൗണ്‍ഹാളിന്‍െറ സ്ഥലം നഗരസഭക്ക് പതിച്ചുനല്‍കുന്നതിന് നടപടികളായി

text_fields
bookmark_border
അടൂര്‍: ടൗണ്‍ഹാള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലം നഗരസഭക്ക് പതിച്ചുനല്‍കുന്നതിന് നടപടി സ്വീകരിച്ചു. ഇതിന്‍െറ ഭാഗമായി താലൂക്ക് സര്‍വെയര്‍ എത്തി അളന്നു തിട്ടപ്പെടുത്തി. കഴിഞ്ഞദിവസം രാവിലെ 11 മണിക്ക് താലൂക്ക് സര്‍വേ ഓഫിസില്‍നിന്ന് ഉദ്യോഗസ്ഥര്‍ എത്തി അടൂര്‍ വില്ളേജ് ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലവും കോമ്പൗണ്ടും പ്രത്യേകം സബ് ഡിവിഷന്‍ ചെയ്തു മാറ്റിയതിനുശേഷമാണ് ടൗണ്‍ ഹാളിനുള്ള സ്ഥലം നഗരസഭക്കു പതിച്ചുനല്‍കുന്നതിനുള്ള അളവ് നടത്തിയത്. ഉടനെ കെട്ടിടത്തിന്‍െറ നിര്‍മാണം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി ജോസ്, വൈസ് ചെയര്‍മാന്‍ ജി. പ്രസാദ്, സി.പി.എം ഏരിയ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി. സജി, നഗരസഭ കൗണ്‍സിലര്‍മാരായ എന്‍.ഡി. രാധാകൃഷ്ണന്‍, ആര്‍. സനല്‍കുമാര്‍, അന്നമ്മ എബ്രഹാം, എസ്. ബിനു, അജി പി വര്‍ഗീസ്, എം. മധു, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ജി. വാസുദേവന്‍, താലൂക്ക് സര്‍വേയര്‍ സുരേഷ്, അടൂര്‍ വില്ളേജ് ഓഫിസര്‍ ബിജു, നഗരസഭ ഓവര്‍സിയര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story