Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2016 6:01 PM IST Updated On
date_range 2 Jan 2016 6:01 PM ISTഅമ്പാടി ഗ്രാനൈറ്റ്സിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം
text_fieldsbookmark_border
പത്തനംതിട്ട: വി.കോട്ടയത്തെ അമ്പാടി ഗ്രാനൈറ്റ്സിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ച് ഉത്തരവിട്ടു. ഗ്രാമരക്ഷാ സമിതിയുടെ ഹരജിയിലാണ് ഉത്തരവ്. ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കലക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഖനനത്തിന് നല്‍കിയ പാരിസ്ഥിതിക അനുമതി ട്രൈബ്യൂണല്‍ തടഞ്ഞു. ഇവര്‍ക്ക് പരിസ്ഥിതി ആഘാത പഠന അനുമതി നേടാന്‍ കഴിഞ്ഞത് 2015 ഒക്ടോബറിലാണ്. നിയമപ്രകാരം 2006ല്‍ തന്നെ ഈ അനുമതി വേണമായിരുന്നെന്ന ഹരജിക്കാരുടെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു. അന്നുമുതല്‍ 2015 വരെ ക്വാറി പ്രവര്‍ത്തനം നിയമവിരുദ്ധമായിരുന്നു. കോന്നി തഹസില്‍ദാര്‍ ക്വാറിക്ക് തടയല്‍ ഉത്തരവ് നല്‍കി. നിയമം ലംഘിച്ച് പൊട്ടിച്ച പാറ കൊണ്ടുപോകാന്‍ സമ്മതിക്കില്ളെന്ന് ഗ്രാമസമിതി അറിയിച്ചു. തിങ്കളാഴ്ച വഴികള്‍ ഉപരോധിക്കും. സംസ്ഥാന പരിസ്ഥിതി വിലയിരുത്തല്‍ സമിതി അനുമതി നല്‍കിയത് ട്രൈബ്യൂണല്‍ പരിശോധിക്കും. തുടിയുരുളിപ്പാറയുടെ പാരിസ്ഥിതിക, പൈതൃക പ്രാധാന്യം വിലയിരുത്തണം. മാത്രമല്ല, ഈ പ്രദേശത്ത് വനഭൂമിയും പുറമ്പോക്കുഭൂമിയും കൈയേറിയിട്ടുണ്ട് എന്ന വാദവും കോടതി അംഗീകരിച്ചു. റവന്യൂ ഭൂമി കൈയേറി പാറ പൊട്ടിച്ചതിന് അമ്പാടി ഗ്രാനൈറ്റ്സിന് 4.57 കോടി റവന്യൂവകുപ്പ് നവംബറില്‍ പിഴയിട്ടിരുന്നു. ഗ്രാമരക്ഷാ സമിതിയുടെ പരാതിയെ തുടര്‍ന്ന് ഏപ്രിലില്‍ പാറഖനനം നടക്കുന്ന തുടിയുരുളിപ്പാറയില്‍ റവന്യൂ അധികൃതര്‍ സര്‍വേ നടത്തിയതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന നിയമലംഘനമാണ് നടന്നതെന്നും കണ്ടത്തെിയിരുന്നു. പുറമ്പോക്കുഭൂമി കൈയേറി കോടികള്‍ വിലമതിക്കുന്ന പാറയാണ് പൊട്ടിച്ചുകടത്തിയത്. 13 കോടിയോളം രൂപയുടെ അനധികൃത ഖനനം നടത്തിയതായാണ് പറയുന്നത്. ഒരുപരിശോധനയും നടത്താതെയാണ് സീനിയര്‍ ജിയോളജിസ്റ്റ് ക്വാറികള്‍ക്ക് ഖനനാനുമതി നല്‍കുന്നതെന്നും റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story