Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2016 5:47 PM IST Updated On
date_range 22 Feb 2016 5:47 PM ISTനിയമംലംഘിച്ച് നിരത്തില്‍ ടിപ്പറുകളുടെ തേര്‍വാഴ്ച
text_fieldsbookmark_border
പന്തളം: നഗരത്തില്‍ ടിപ്പര്‍ലോറികള്‍ നിയന്ത്രണമില്ലാതെ അമിതലോഡുമായി ചീറിപ്പായുമ്പോള്‍ അധികൃതര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുന്നു. രാവിലെ ഒമ്പതിനും പത്തിനുമിടയിലും വൈകീട്ട് നാലിനും അഞ്ചിനുമിടയിലും ടിപ്പര്‍ലോറികള്‍ നിരത്തിലിറങ്ങാന്‍ പാടില്ളെന്ന നിയമം കാറ്റില്‍പ്പറത്തിയാണ് ഈ മരണപ്പാച്ചില്‍. കഴിഞ്ഞദിവസം അമിതലോഡുമായി വന്ന ടിപ്പര്‍ നിയന്ത്രണംവിട്ട് അടുത്തുള്ള വീടിന്‍െറ മതിലിലിടിച്ചു. നാട്ടുകാരുടെ സന്ദര്‍ഭോജിതമായ ഇടപെടല്‍മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. സാധാരണ ടിപ്പര്‍ലോറിയില്‍ 200 അടി മാത്രമേ ലോഡുകയറ്റാവു. എന്നാല്‍, അനുവദനീയമായതിന്‍െറ ഇരട്ടിയിലേറെ ലോഡുമായാണ് ടിപ്പറുകള്‍ ചീറിപ്പായുന്നത്. ലോഡിന് മുകളില്‍ മൂടിയിടണമെന്ന നിയമവും പാലിക്കുന്നില്ല. ടിപ്പറുകളില്‍നിന്ന് പറന്നുയരുന്ന പാറപ്പൊടിയും മറ്റും മൂലം കാല്‍നടക്കാരും നാട്ടുകാരും ബുദ്ധിമുട്ടുകയാണ്. ഇത് ശ്വസിക്കുന്നതു കൂടാതെ ഇരുചക്രവാഹനക്കാരുടെ കണ്ണില്‍ പറന്നുവീഴുന്നതോടെ വാഹനത്തിന്‍െറ നിയന്ത്രണംവിട്ട് അപകടമുണ്ടാകുന്നതും നിത്യസംഭവമായിരിക്കുകയാണ്. നിരത്തിലിറങ്ങാന്‍ നിരോധമുള്ള സമയത്തും പന്തളത്ത് ടിപ്പറുകള്‍ പായുന്നത് സ്ഥിരം കാഴ്ചയാണ്. ഇത് നിയന്ത്രിക്കാന്‍ അധികൃതര്‍ക്കാകുന്നുമില്ല. മെറ്റലും കയറ്റിപ്പോകുന്ന ടിപ്പറുകളില്‍നിന്ന് അടര്‍ന്നുവീഴുന്ന മെറ്റല്‍ കഷണങ്ങള്‍ പലപ്പോഴും വന്നുപതിക്കാറ് നിരത്തുകളിലൂടെ യാത്ര ചെയ്യുന്നവരുടെ മുകളിലാണ്. നിരവധി സംഭവങ്ങള്‍ പന്തളത്ത് ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് നിയന്ത്രിക്കാന്‍ ഒരുവിധ സംവിധാനങ്ങളുമില്ല. പൊലീസ് ഇടക്കിടെ മാത്രമായി നടത്തുന്ന വാഹനപരിശോധന ഈ നിയമലംഘനങ്ങളൊന്നും നിയന്ത്രിക്കാന്‍ മതിയാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story