Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആവശ്യത്തിന്...

ആവശ്യത്തിന് ഡോക്ടര്‍മാരില്ല; രോഗികള്‍ വലയുന്നു

text_fields
bookmark_border
റാന്നി: പകര്‍ച്ചപ്പനിയടക്കം രോഗബാധയേറുമ്പോള്‍ താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഡോക്ടര്‍മാരുടെ കുറവുമൂലം വലയുന്നു. മതിയായ ഡോക്ടര്‍മാര്‍ പലപ്പോഴും ആശുപത്രിയിലില്ലാത്തതാണ് പിഞ്ചുകുട്ടികളടക്കമുള്ള രോഗികളെ വലക്കുന്നത്. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ ഒ.പിയില്‍ രോഗികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സാധാരണ അസുഖവുമായി എത്തുന്ന മിക്ക രോഗികളും ഫിസിഷ്യന്മാരെ കാണാനാണ് എത്തുന്നതെങ്കിലും ആശുപത്രിയിലെ ഫിസിഷ്യന്മാരുടെ കുറവാണ് രോഗികളെ വലക്കുന്നത്. മുന്ന് ഫിസിഷ്യന്മാര്‍ ആശുപത്രിയിലുണ്ടായിരുന്നുവെങ്കിലും ഒരാള്‍ സ്ഥലംമാറിയ ഒഴിവില്‍ പകരം ആളത്തെിയിട്ടില്ല. മറ്റൊരു ഫിസിഷ്യനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതിനാല്‍ ഒരു ഫിസിഷ്യന്‍െറ സേവനം മാത്രമാണ് രോഗികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ആശുപത്രിയിലെ ക്യൂ മണിക്കൂറുകളോളം നീളാന്‍ കാരണവും ഇതാണ്. സ്പെഷാലിറ്റി ഡോക്ടര്‍മാര്‍ക്കൊപ്പം ഫിസിഷ്യന്‍ തസ്തികയില്‍ മതിയായ ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story