Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2016 5:49 PM IST Updated On
date_range 14 Feb 2016 5:49 PM ISTഅപായ സൂചനാ വിളക്കുകള്‍ കണ്ണടച്ചു; ശബരിമല യാത്ര ദുഷ്കരമാകും
text_fieldsbookmark_border
വടശേരിക്കര: ശബരിമല പാതയില്‍ വാഹനയാത്ര സുരക്ഷിതമാക്കാന്‍ സ്ഥാപിച്ച അപായ സൂചനാ വിളക്കുകള്‍ കണ്ണടച്ചു. ഇതോടെ ഇതുവഴിയുള്ള യാത്ര അപകട ഭീഷണിയുണ്ടാക്കുന്നു. മണ്ണാറക്കുളഞ്ഞി-ചാലക്കയം-ശബരിമല പാതയില്‍ ചമ്പോണ്‍ വളവിന്‍െറ ഇരുഭാഗത്തും സ്ഥാപിച്ചിരുന്ന സൂചനാ വിളക്കുകളാണ് തകര്‍ന്നത്. ലൈറ്റ് നന്നാക്കാന്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. തീര്‍ഥാടനകാലത്ത് ലൈറ്റുകളിലൊന്ന് വാഹനമിടിച്ചു തകര്‍ന്നിരുന്നു. ഇത് നന്നാക്കി പുന$സ്ഥാപിച്ചിട്ടുമില്ല. എതിര്‍വശത്ത് സ്ഥാപിച്ച വിളക്ക് കാടുമൂടിക്കിടക്കുകയാണ്. തീര്‍ഥാടനകാലം കഴിഞ്ഞതോടെ ബന്ധപ്പെട്ടവരാരും ഇതിന് പരിഹാരം കാണാന്‍ തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story