Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2016 3:19 PM IST Updated On
date_range 2 Feb 2016 3:19 PM ISTജനറല്‍ ആശുപത്രിയില്‍ എമര്‍ജന്‍സി ഓപറേഷന്‍ തിയറ്ററും അടച്ചു
text_fieldsbookmark_border
പത്തനംതിട്ട: വയറിങ് സംവിധാനവും ശീതീകരണിയും തകരാറിലായതോടെ ജനറല്‍ ആശുപത്രിയിലെ എമര്‍ജന്‍സി ഓപറേഷന്‍ തിയറ്ററും അടച്ചു. നവീകരണത്തിനായി പ്രധാന തിയറ്റര്‍ കഴിഞ്ഞയാഴ്ചയാണ് അടച്ചത്. ഇതിന്‍െറ നവീകരണം പൂര്‍ത്തിയാക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരും. അടിയന്തരഘട്ടങ്ങളില്‍ ശസ്ത്രക്രിയ നടത്തുന്നതിനുവേണ്ടി താഴത്തെ നിലയില്‍ ഉപയോഗിച്ചിരുന്ന തിയറ്ററാണ് തിങ്കളാഴ്ച മുതല്‍ അടച്ചിട്ടത്. പ്രധാന തിയറ്റര്‍ അടച്ചതോടെ ഈ തിയറ്ററിലാണ് ശസ്ത്രക്രിയകള്‍ നടത്തി വന്നിരുന്നത്. ശസ്ത്രക്രിയയുടെ ബാഹുല്യം താങ്ങാന്‍ കഴിയാതെയാണ് വയറിങ് സാമഗ്രികള്‍ക്കും ശീതീകരണ സംവിധാനത്തിനും തകരാര്‍ സംഭവിച്ചത്. ശീതീകരണ സംവിധാനമില്ലാതെ ഓപറേഷന്‍ നടത്തുന്നത് അണുബാധക്ക് കാരണമാകുമെന്നതിനാലാണിത് താല്‍ക്കാലികമായി അടച്ചത്. ബുധനാഴ്ചയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി വ്യാഴാഴ്ച പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story