Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകശുവണ്ടി ഫാക്ടറിക്ക്...

കശുവണ്ടി ഫാക്ടറിക്ക് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

text_fields
bookmark_border
അടൂര്‍: അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക, ജോലിയുള്ള കാഷ്യൂ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് കുടിശ്ശിക ശമ്പളം പൂര്‍ണമായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കാഷ്യൂ വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ഫാക്ടറികള്‍ക്ക് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി. തെങ്ങമം മൗണ്ടമോറിയ കാഷ്യൂ ഫാക്ടറിക്ക് മുന്നില്‍ ആരംഭിച്ച സമരം യൂനിയന്‍ പ്രസിഡന്‍റ് ആര്‍. ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വി.എന്‍. വിദ്യാധരന്‍, രാജന്‍ ഉണ്ണിത്താന്‍, യശോധരന്‍, ഭാസ്കരക്കുറുപ്പ്, ഉണ്ണി എന്നിവര്‍ സംസാരിച്ചു. മണ്ണടി ഇസ്മായില്‍ കാഷ്യൂ ഫാക്ടറിക്ക് മുന്നില്‍ ആരംഭിച്ച സമരം യൂനിയന്‍ ജനറല്‍ സെക്രട്ടറി വി. തങ്കപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. വി.കെ. രാജു, എന്‍. ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story