Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമല്ലപ്പള്ളിയില്‍ മണ്ണ് ...

മല്ലപ്പള്ളിയില്‍ മണ്ണ് മാഫിയ സജീവം

text_fields
bookmark_border
മല്ലപ്പള്ളി: പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ മണ്ണ് മാഫിയ വിലസുന്നു. അധികൃതരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വീട് വെക്കുന്നതിനെന്ന വ്യാജേന മണ്ണെടുക്കുന്നതിന് അനുമതി വാങ്ങി ഇതിന്‍െറ മറവില്‍ വന്‍തോതില്‍ മണ്ണ് കടത്തുകയാണ്. രാത്രിയിലും അവധി ദിവസങ്ങളിലുമാണ് വ്യാപകമായി മണ്ണ് കടത്തുന്നത്. ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി നല്‍കിയാണ് മണ്ണ് കടത്തുന്നത്. ആരെങ്കിലും പരാതി പറഞ്ഞാല്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്നതിനായി വണ്ടി പിടിച്ച് നിസ്സാര പൈസ പിഴ ഈടാക്കി വണ്ടി വിട്ടുകൊടുക്കുകയാണ്. മിക്കപ്പോഴും വണ്ടി പിടിക്കുന്നത് മേലുദ്യോഗസ്ഥര്‍ എത്തിയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും വന്‍തോതില്‍ മണ്ണ് കടത്ത് നടത്തുന്നുണ്ട്. അധികൃതരുടെ ഒത്താശയോടെ നടക്കുന്ന മണ്ണ് കടത്ത് തടയുന്നതിന് നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story