Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2016 6:31 PM IST Updated On
date_range 30 Aug 2016 6:31 PM ISTപരിങ്ങര–ചാത്തങ്കേരി തോട്ടിലെ മലിനീകരണം ഭീഷണിയാവുന്നു
text_fieldsbookmark_border
തിരുവല്ല: അപ്പര്‍കുട്ടനാട്ടിലേക്ക് തെളിനീര് എത്തിച്ചിരുന്ന പെരിങ്ങര-ചാത്തങ്കേരി തോട് മാലിന്യം നിറഞ്ഞ് ആരോഗ്യഭീഷണി ഉയര്‍ത്തുന്നു. മഴക്കാല ശുചീകരണപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാത്തതും വൃത്തിഹീനമായ അന്തരീക്ഷവുമാണ് പ്രദേശവാസികള്‍ക്ക് വിനയാകുന്നത്. ജലസമൃദ്ധമായ ഭൂതകാലം പഴയ തലമുറകളുടെ ഓര്‍മകളില്‍ മാത്രം ഒതുങ്ങി. പഞ്ചായത്തിന്‍െറ പദ്ധതികള്‍ക്ക് കടലാസില്‍ ഒതുങ്ങിയതോടെ തോട് നശിച്ചു. മണിമലയാറിന്‍െറ കൈവഴിയായി മണിപ്പുഴയില്‍നിന്ന് ആരംഭിച്ച് ചാത്തങ്കരി തോട്ടില്‍ പതിക്കുന്നതാണ് പെരിങ്ങര തോട്. കാലവര്‍ഷത്തില്‍ വെള്ളമത്തെിയെങ്കിലും കാര്യമായ ഒഴുക്ക് തോട്ടില്‍ അനുഭവപ്പെട്ടില്ല. ജലനിരപ്പ് താഴ്ന്നതോടെ പലഭാഗത്തും മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്കും തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളപ്പൊക്ക കാലത്ത് മീന്‍ പിടിക്കുന്നതിനായി തോട്ടില്‍ സ്ഥാപിച്ച വമ്പന്‍കൂടുകളും കൂടിന് സംരക്ഷണമൊരുക്കുന്ന ചേരുകളുമാണ് നീരൊഴുക്ക് തടസ്സപ്പെടാന്‍ കാരണം. മീന്‍ പിടിക്കുന്നതിനായി തോടിന് കുറുകെ കെട്ടിയിരുന്ന അഴിയടുപ്പമുള്ള വലകളും ഒഴുക്കിനു തടസ്സമാണ്. പോളയും പായലും അഴുകി പ്രദേശമാകെ ദുര്‍ഗന്ധം പരത്തുകയാണ്. ജലം കെട്ടിക്കിടക്കുന്നത് പ്രദേശത്ത് ക്രമാതീതമായി കൊതുക് പെരുകുന്നതിനും ഇടയാക്കുന്നുണ്ട്. തോട്ടിലെ മലിനജലം ഉറവകളിലൂടെ പ്രദേശത്തെ കിണറുകളിലത്തെുന്നുണ്ട്. ജലം കറുത്തിരുണ്ട് കുഴമ്പുപരുവത്തിലാണ്. തോട്ടിലെ ജലം അപ്പര്‍കുട്ടനാട്ടിലെ പ്രധാന കാര്‍ഷിക മേഖലയായ പെരിങ്ങരയില്‍ സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ പല പ്രധാന പാടശേഖരങ്ങളിലേക്ക് കാര്‍ഷിക ആവശ്യത്തിനുള്ള ജലം ലഭിച്ചിരുന്നത് ഈ തോട്ടില്‍നിന്നാണ്. കുളിക്കുന്നതിനും അലക്കുന്നതിനും അടക്കമുള്ള ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് തോടിന്‍െറ ഇരുകരയിലുമുള്ള നിരവധി കുടുംബങ്ങള്‍ ഈ തോടിനെ ആശ്രയിച്ചിരുന്നു. മാലിന്യം നിറഞ്ഞ തോട്ടിലേക്കിറങ്ങാന്‍ ഇപ്പോള്‍ ജനം മടിക്കുകയാണ്. വെള്ളത്തിന്‍െറ ദുര്‍ഗന്ധം അവഗണിച്ചു തോട്ടിലിറങ്ങുന്നവര്‍ക്ക് ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുന്നു. ഇരുകരയിലുമുള്ള ചില വീടുകളില്‍നിന്ന് പലവിധ മാലിന്യം തോട്ടില്‍ തള്ളുന്നുണ്ട്. ചിലരുടെ മാലിന്യക്കുഴലുകള്‍ നേരെ തോട്ടിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്. ശുചീകരണത്തിന് ആവശ്യമായ പദ്ധതികള്‍ തയാറാക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ വേണ്ടത്ര ശ്രദ്ധ കാട്ടാത്തതാണ് തോടിന്‍െറ ദുരവസ്ഥക്ക് കാരണം. തോട് സംരക്ഷിക്കാന്‍ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗങ്ങളായ ആശാദേവി, പി.കെ. പ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story