Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2016 4:45 PM IST Updated On
date_range 19 Aug 2016 4:45 PM ISTസിമന്‍റ് കവറിലും ന്യൂസ് പേപ്പറിലും ഭക്ഷണപ്പൊതി
text_fieldsbookmark_border
അടൂര്‍:ഭക്ഷ്യസാധനങ്ങള്‍ പൊതിഞ്ഞുനല്‍കുന്ന വ്യാപാരികളുടെ അലംഭാവം ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണി. അടൂര്‍ നഗരസഭയിലും പരിസരപ്രദേശങ്ങളിലും ന്യൂസ് പേപ്പറുകള്‍, സിമന്‍റ് കവര്‍ ചെറുതാക്കിയ കവറുകള്‍, എത്തിലീന്‍ അധിഷ്ഠിതമായ തെര്‍മോ പ്ളാസ്റ്റിക്കുകള്‍ എന്നിവയാണ് ഭക്ഷണസാധനങ്ങള്‍ പൊതിയാന്‍ വ്യാപാരികള്‍ ഉപയോഗിക്കുന്നത്. വിവിധതരം പലഹാരങ്ങള്‍, തട്ടുകടകളിലെ സാധനങ്ങള്‍ എന്നിവ പൊതിയാനും ന്യൂസ് പേപ്പറുകളാണ് ആശ്രയം. പഴകിയ പത്രങ്ങളിലെ അഴുക്കും ലെഡും കാര്‍ബണും ആഹാരസാധനങ്ങളിലൂടെ ശരീരത്തിലത്തെുന്നു. നനവിനെയും വാതകങ്ങളെയും കൊഴുപ്പിനെയും ചെറുക്കുന്ന ബട്ടര്‍പേപ്പറുകളില്‍ പലയിടത്തും ഭക്ഷ്യസാധനങ്ങള്‍ പൊതിഞ്ഞ് നല്‍കാറുണ്ടെങ്കിലും പ്ളാസ്റ്റിക് വസ്തുക്കള്‍ പൂശിയാണ് ഇത്തരം പേപ്പറുകള്‍ നിര്‍മിക്കുന്നത്. ഇവയില്‍ പ്രാണികളെ അകറ്റാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. സിമന്‍റ് വരുന്ന പേപ്പര്‍ കവറുകള്‍ തട്ടിക്കുടഞ്ഞ് പശയൊട്ടിച്ച് ഉണ്ടാക്കിയ കവറുകളാണ് പലചരക്ക് കടക്കാര്‍ അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നല്‍കുന്നത്. ആഹാരവസ്തുക്കളിലൂടെ സിമന്‍റ് ഉള്ളില്‍ ചെല്ലാനുള്ള സാധ്യതയേറെയാണ്. അമ്ളം, ക്ഷാരം, ബഫര്‍, ന്യൂട്രലൈസിങ്, ബ്ളീച്ചിങ് ഏജന്‍റുകള്‍, നിറങ്ങള്‍, രുചിവര്‍ധക വസ്തുക്കള്‍ എന്നിവ പ്ളാസ്റ്റിക് കവറുകളുമായി പ്രതിപ്രവര്‍ത്തനം നടത്തുന്നതിനാല്‍ ഇവയുടെ അമിതോപയോഗവും ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story