Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബസില്‍ കയറുന്നതിനിടെ...

ബസില്‍ കയറുന്നതിനിടെ യുവതിയെ അപമാനിച്ചയാളെ യാത്രക്കാര്‍ പിടികൂടി

text_fields
bookmark_border
പത്തനംതിട്ട: കൈക്കുഞ്ഞുമായി കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്നതിനിടെ യുവതിയെ അപമാനിച്ച മദ്യപനെ യാത്രക്കാര്‍ പിടികൂടി പൊലീസിന് കൈമാറി. ഏനാത്ത് പനവിള വടക്കേതില്‍ സലാമാണ് (42) അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ബസ്സ്റ്റാന്‍ഡിലാണ് സംഭവം. കോന്നിയിലേക്ക് പോകാന്‍ വന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. യുവതി പ്രതികരിച്ചപ്പോള്‍ സലാം കൈയേറ്റംചെയ്യാന്‍ ഒരുങ്ങിയതോടെ മറ്റ് യാത്രക്കാര്‍ ഇടപെട്ടു. യുവതി കാര്യം വ്യക്തമാക്കിയതോടെ ഇയാളെ യാത്രക്കാര്‍ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പിച്ചു. തുടര്‍ന്ന് സി.ഐ ഓഫിസിലത്തെിയ യുവതി പരാതി നല്‍കി. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ. എ.എസ്. സുരേഷ്കുമാര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story