Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകന്നിമല, ഒഴുകുപാറ...

കന്നിമല, ഒഴുകുപാറ മേഖലയിലെ കരിങ്കല്‍ ഖനനം; പ്രതിഷേധം ശക്തം

text_fields
bookmark_border
അടൂര്‍: ഏറത്ത് ഗ്രാമപഞ്ചായത്തില്‍ കന്നിമല, ഒഴുകുപാറ മേഖലയില്‍ മനുഷ്യരുടെയും ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ തകര്‍ക്കുന്ന അനധികൃത കരിങ്കല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കര്‍ഷകരും കര്‍ഷക തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന കന്നിമല പ്രദേശത്തു വര്‍ഷങ്ങളായി നടക്കുന്ന ഖനനം പരസ്യമായ നിയമലംഘനമാണ്. ഇത് കണ്ടില്ളെന്നു നടിക്കുന്ന റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് വിജിലന്‍സ് അന്വേഷിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഏറത്ത്, കടമ്പനാട്, ഏഴംകുളം ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഇവിടെ 15 ഏക്കര്‍ സ്ഥലത്ത് പത്തില്‍പരം ക്വാറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. അതില്‍ ഏഴ് ക്വാറികള്‍ സര്‍ക്കാര്‍വക പാറയില്‍ പാസ് ഉപയോഗിച്ചു പ്രവര്‍ത്തിച്ചിരുന്നവയാണ്. 1991 മുതല്‍ നടന്നുവന്ന നിയമപോരാട്ടത്തിലൂടെയും ജനകീയ പ്രതിഷേധത്തെ തുടര്‍ന്നും ഏഴു വര്‍ഷം മുമ്പ് ഈ ക്വാറികള്‍ അടച്ചു പൂട്ടിയിരുന്നു. ഖനനതീവ്രത കൂടിയതോടെ പ്രദേശവാസികള്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് അടിമകളായി. ഉഗ്രസ്ഫോടന പരമ്പരയില്‍ വീടുകള്‍ നിലംപൊത്തുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്ന കന്നിമലയില്‍ കൂടി കാല്‍നടക്കാര്‍ക്കുപോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ ഗ്രാമീണറോഡുകള്‍ പലതും. കടമ്പനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്വാറിയില്‍നിന്ന് അമിതഭാരം കയറ്റി ടിപ്പറുകള്‍ ചീറിപ്പാഞ്ഞതുമൂലം കഴുത്തുംമൂട്, കൂനംപാലവിള റോഡ് ഇടിഞ്ഞു താഴ്ന്നു. സ്വകാര്യ ഭൂമിയിലൂടെ ബദല്‍ റോഡ് നിര്‍മിച്ച് ക്വാറി മാഫിയ കരിങ്കല്ല് കടത്തി. പിന്നീട് ബദല്‍ റോഡ് വസ്തു ഉടമ അടച്ചതുമൂലം ഈ റോഡിലൂടെയുള്ള ഗതാഗതം മാസങ്ങളായി സ്തംഭിച്ചു. ഇതിനെതിരെ മുഖ്യമന്ത്രി, കലക്ടര്‍ അടക്കമുള്ളവര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും ക്വാറി മാഫിയയുടെ സ്വാധീനത്തിനു വഴങ്ങി ഒരു നടപടിയും ഉണ്ടായിട്ടില്ളെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയോടു ചേര്‍ന്നുകിടക്കുന്ന സ്വകാര്യ ഭൂമികളുടെ രേഖകള്‍ ഹാജരാക്കി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പെര്‍മിറ്റ് കരസ്ഥമാക്കി പുറമ്പോക്ക് ഭൂമി കൈയേറി ഖനനം നടത്തി കടത്തുന്ന തന്ത്രമാണ് ക്വാറി മാഫിയ സ്വീകരിക്കുന്നത്. കടമ്പനാട്, ഏറത്ത് വില്ളേജുകളില്‍ ക്വാറി മാഫിയ സംഘങ്ങള്‍ കൈയേറിയ ഏക്കറുകണക്കിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി ഭൂരഹിതര്‍ക്ക് വീടുവെക്കാന്‍ പതിച്ചു നല്‍കണമെന്നാണ് സമീപവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആവശ്യം. കന്നിമലയിലെ കരിങ്കല്‍ ക്വാറികള്‍ റവന്യൂ, ജിയോളജി വകുപ്പ് അധികൃതര്‍ സംയുക്തമായി അളന്ന് തിട്ടപ്പെടുത്തി അളവില്‍ കൂടുതല്‍ കരിങ്കല്ല് കടത്തിക്കൊണ്ടുപോയ ലൈസന്‍സിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകണം. കഴിഞ്ഞദിവസം ഭൂമിയിലൂടെ ടിപ്പറുകള്‍ പോകുന്നത് തടഞ്ഞ ക്വാറിയുടെ സമീപവാസിയായ മലയില്‍ പുത്തന്‍വീട്ടില്‍ വിശ്വനാഥനെ ക്വാറി മാഫിയ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ മേല്‍ ഏനാത്ത് പൊലീസ് വിശ്വനാഥന്‍െറ മൊഴി രേഖപ്പെടുത്തി. ഖനന നിയമങ്ങളും കോടതി വിധികളും കാറ്റില്‍പറത്തി ജനങ്ങളുടെ ജീവനു ഭീഷണിയായി പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ക്വാറികള്‍ക്കെതിരെ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിശ്വനാഥനും പ്രദേശവാസികളും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story