Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2016 5:43 PM IST Updated On
date_range 2 Aug 2016 5:43 PM ISTഇരുട്ടടിയായി വര്‍ധന: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ പാര്‍ക്കിങ് ഫീസ് ഇരട്ടിയാക്കി
text_fieldsbookmark_border
തിരുവല്ല: ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ പാര്‍ക്കിങ് ഫീസ് വര്‍ധന വീണ്ടും അധികൃതര്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കെ.ടി.ഡി.എഫ്.സിയും കരാറുകാരും ചേര്‍ന്ന് ഏകപക്ഷീയമായി ജൂണ്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധിപ്പിച്ച നടപടിക്കെതിരെ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഗതാഗതമന്ത്രിയുടെ ഓഫിസ് ഇടപെട്ട് പിന്‍വലിച്ച നിരക്ക് വര്‍ധനയാണ് തിങ്കളാഴ്ച മുതല്‍ വീണ്ടും മുന്നറിയിപ്പില്ലാതെ വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ പ്രകാരം ഇരുചക്രവാഹനങ്ങള്‍ക്കും കാറുകാര്‍ക്കും ഇരട്ടിത്തുക നല്‍കണം. മുമ്പ് ഇരുചക്രവാഹനങ്ങള്‍ക്ക് കുറഞ്ഞ നിരക്ക് അഞ്ച് ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് പത്താണ്. ഒരു ദിവസം ഇരുചക്ര വാഹനം ടെര്‍മിനലില്‍ സൂക്ഷിക്കണമെങ്കില്‍ മുമ്പ് 15ആയിരുന്നത് ഇപ്പോള്‍ 30ആയി. കാര്‍ ഉള്‍പ്പെടെ മറ്റു വാഹനങ്ങളുടെ നിരക്കും ഇരട്ടിയാക്കി. ഒരു ദിവസം കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് 30 ആയിരുന്നത് ഇപ്പോള്‍ 60 രൂപയായി. നാലു മണിക്കൂറിന് 15 രൂപയായിരുന്നത് 20 ആയി. എട്ടു മണിക്കൂറിന് 20 രൂപയായിരുന്നത് 30ആക്കി. 16 മണിക്കൂറിന് 25 രൂപയായിരുന്നത് ഇപ്പോള്‍ 50ആണ്. ബസ് ടെര്‍മിനലിലെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് നഗരത്തിലെ തിരക്കും അനധികൃത പാര്‍ക്കിങ്ങും കുറക്കാന്‍ ഏറെ ഗുണകരമാണ്. മറ്റു പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാലാണ് തോന്നിയപോലെ ഫീസ് വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിയത്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അറുനൂറിലധികം വാഹനങ്ങള്‍ ഇവിടെ ദിനംപ്രതി പാര്‍ക്ക് ചെയ്യന്നുണ്ട്. ഏറത്തെിരക്കുള്ള തിരുവല്ല നഗരത്തില്‍ എം.സി റോഡിന്‍െറ വശങ്ങളില്‍ വാഹന പാര്‍ക്കിങ് നിരോധിച്ച ശേഷമായിരുന്നു ബസ് ടെര്‍മിനലിന്‍െറ ഉദ്ഘാടനം നടത്തിയത്. ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ബസുകള്‍ കൂടുതലത്തെി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നു റോഡിന്‍െറ വശങ്ങളിലെ പാര്‍ക്കിങ് അധികൃതര്‍ നിരോധിച്ചത്. ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതം ഒഴിവാക്കാന്‍ നേരിയ നിരക്കില്‍ പാര്‍ക്കിങ് അനുവദിക്കാമെന്ന നിലപാടായിരുന്നു തുടക്കത്തില്‍ അധികൃതര്‍ സ്വീകരിച്ചത്. ജനം പാര്‍ക്കിങ് സൗകര്യം ഉപയോഗിച്ചു തുടങ്ങിയതോടെ നിരക്ക് വര്‍ധിപ്പിച്ചു ദ്രോഹിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. പഴയ നിരക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ബോര്‍ഡ് കൗശലപൂര്‍വം ഒഴിവാക്കിയെങ്കിലും പുതിയ പാര്‍ക്കിങ് നിരക്ക് രേഖപ്പെടുത്തിയ ബോര്‍ഡ് ഇതുവരെയും സ്ഥാപിച്ചിട്ടില്ല. പതിവ് യാത്രക്കാര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ എത്തിയപ്പോഴാണ് നിരക്ക് കൂട്ടിയ വിവരം അറിയുന്നത്. പാര്‍ക്കിങ്ങിന്‍െറ പേരില്‍ ഇവിടെ നടക്കുന്നത് പകല്‍ക്കൊള്ളയാണെന്ന് യാത്രക്കാര്‍ പറയുന്നു. നഗരത്തിലെങ്ങും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മറ്റു സൗകര്യമില്ളെന്ന അവസരം മുതലെടുത്താണ് കെ.ടി.ഡി.എഫ്.സിയും കരാറുകാരും ചേര്‍ന്ന് ധിക്കാരപരമായ തീരുമാനം കൈക്കൊണ്ടതെന്ന് യാത്രക്കാര്‍ ആരോപിച്ചു. പുതിയ നിരക്ക് വര്‍ധന തിങ്കളാഴ്ച മുതല്‍ ഈടാക്കി തുടങ്ങി. ബസ് ടെര്‍മിനലിന്‍െറ ചുമതലയുള്ള കെ.ടി.ഡി.എഫ്.സി സ്വകാര്യ പാര്‍ക്കിങ് ഏജന്‍സിക്ക് കരാര്‍ നല്‍കിയാണ് പണപ്പിരിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story