Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീണ ജോര്‍ജിന്‍െറ...

വീണ ജോര്‍ജിന്‍െറ പോസ്റ്ററുകള്‍ നശിപ്പിക്കുന്നെന്ന്

text_fields
bookmark_border
പത്തനംതിട്ട: ആറന്മുള മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിന്‍െറ പ്രചാരണാര്‍ഥം പത്തനംതിട്ട ടൗണിലും പരിസരങ്ങളിലും സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും ബാനറുകളും കഴിഞ്ഞ ദിവസം രാത്രിയില്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. ആറന്മുള നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് നടത്തുന്ന മികവാര്‍ന്ന പ്രവര്‍ത്തനത്തില്‍ വിറളിപൂണ്ടാണ് രാഷ്ട്രീയ എതിരാളികള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിയിരിക്കുന്നതെന്നും ബോര്‍ഡുകളോ പോസ്റ്ററുകളോ നശിപ്പിച്ചതുകൊണ്ട് വീണ ജോര്‍ജിന് ജനങ്ങളില്‍ ഉണ്ടായിട്ടുള്ള മതിപ്പ് കുറക്കാന്‍ കഴിയത്തില്ളെന്നും ഭാരവാഹികള്‍ പറഞ്ഞു. യു.ഡി.എഫ്, ബി.ജെ.പി ശക്തികള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ എല്‍.ഡി.എഫ് അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എല്‍.ഡി.എഫ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story