Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2016 4:02 PM IST Updated On
date_range 25 April 2016 4:02 PM ISTചെളിക്കുഴിപാത പേരുപോലെ തന്നെ: വികസനം വീണ്‍വാക്കായി
text_fieldsbookmark_border
അടൂര്‍: ഇളമണ്ണൂര്‍ തിയറ്റര്‍ കവല-കുന്നിട-ചെളിക്കുഴി പാത അഞ്ചു വര്‍ഷമായിട്ടും പഴയപടി തന്നെ. പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ ഏതു സമയവും അപകടത്തില്‍പെടാന്‍ സാധ്യത ഏറെയാണ്. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര, തെക്കേക്കര ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഈ പാത കോന്നി, പത്തനാപുരം, കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലാണ്. പാത ചെളിക്കുഴിവരെ പൂര്‍ണമായും തകര്‍ച്ചയിലാണ്. ചെളിക്കുഴി മുതല്‍ കടുവാത്തോടുവരെ വന്‍കുഴികളും. അമിതഭാരം കയറ്റിയ ടിപ്പറുകളുടെ സഞ്ചാരമാണ് പാതയെ കൂടുതല്‍ തകര്‍ച്ചയിലാക്കിയത്. ഇളമണ്ണൂര്‍ തിയറ്റര്‍ കവല മുതല്‍ ചെളിക്കുഴിവരെ നാലു കി.മീ. ദൂരമുണ്ട്. ഇളമണ്ണൂര്‍ മുതല്‍ കിന്‍ഫ്ര ഭക്ഷ്യസംസ്കരണ പാര്‍ക്ക് കവാടംവരെയുള്ള 300 മീറ്റര്‍ ഭാഗം കിന്‍ഫ്ര ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്നതു തകര്‍ന്ന് വീണ്ടും കുഴികളായി. ഈ ഭാഗം ഒരു വശം നൂറടിയോളം താഴ്ചയാണ്. വശങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ മാത്രമാണ് സംരക്ഷണ ഭിത്തിയുടെ ചുമതല നിര്‍വഹിക്കുന്നത്. ഇവിടെ ഇരുചക്രവാഹനങ്ങളും കാല്‍നടക്കാരും കുഴിയില്‍ വീഴുന്നത് പതിവാണ്. കുന്നിട കവലയില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇരുവശത്തും റബര്‍ മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നതും ഓടകളില്ലാത്തതുമാണ് പാത തകരാനിടയാക്കുന്നത്. പാത ഗതാഗതയോഗ്യമാക്കി ഇതുവഴി ബസ് സര്‍വിസ് തുടങ്ങിയാല്‍ ഇളമണ്ണൂര്‍-ചായലോട്-കുന്നിട-ചെളിക്കുഴി-കടുവാത്തോട്-പട്ടാഴി-താമരക്കുടി വഴി മൈലംവരെ 14 കി.മീ. സഞ്ചരിച്ചാല്‍ എം.സി റോഡില്‍ കയറാം. അവിടെ നിന്ന് മൂന്നു കി.മീ. സഞ്ചരിച്ചാല്‍ കൊട്ടാരക്കരയിലത്തൊം. ഇളമണ്ണൂര്‍, മരുതിമൂട്, പൂതങ്കര വാസികള്‍ക്ക് ഇതുവഴി മടക്കയാത്ര ഉള്‍പ്പെടെ 12 കി.മീ. ലാഭിക്കാം. തിരുവനന്തപുരം യാത്രയിലാകട്ടെ മടക്കയാത്ര ഉള്‍പ്പെടെ 20 കിലോമീറ്ററോളം ലാഭമുണ്ട്. പട്ടാഴിയിലത്തെി എട്ടു കി.മീ. സഞ്ചരിച്ച് കുന്നിക്കോട് കവലയിലത്തെി ചെങ്ങമനാട്-വെട്ടിക്കവല വഴി വാളകത്ത് എം.സി റോഡില്‍ കയറി യാത്ര തുടരാം. ചടയമംഗലം, ആയൂര്‍ എന്നിവിടങ്ങളില്‍ പോകുന്നവര്‍ക്കും ഈ റൂട്ട് ഉപകരിക്കും. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തോളം കുന്നിടക്കാരാണ്. കുന്നിട, ചായലോട് പ്രദേശങ്ങളിലുള്ളവര്‍ കാല്‍നടയായാണ് ഇളമണ്ണൂരിലത്തെുന്നത്. പാതയില്‍ വഴിവിളക്കുകളുമില്ല. 2014 ജൂലൈയില്‍ അടൂരില്‍നിന്ന് ഇളമണ്ണൂര്‍ തിയറ്റര്‍ കവല-കുന്നിട വഴി പത്തനാപുരത്തിന് സ്വകാര്യബസ് സര്‍വിസ് ആരംഭിച്ചിരുന്നു. എന്നാല്‍, ഇതിന് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. പത്തനാപുരം റൂട്ടിലും മങ്ങാട്-പുതുവല്‍ പാതക്കു സമീപം മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജ് വഴിയും ഇരു ജില്ലകളെയും ബന്ധപ്പെടുത്തി സര്‍വിസ് ആരംഭിച്ചാല്‍ യാത്രാക്ളേശം പരിഹരിക്കാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്ത് ആസ്ഥാനമായ ഇളമണ്ണൂരിലാണ് പ്രാഥമികാരോഗ്യകേന്ദ്രം, ചന്ത, വില്ളേജ് ഓഫിസ്, കൃഷിഭവന്‍, സബ് രജിസ്ട്രാര്‍ ഓഫിസ്, പഞ്ചായത്ത് ഓഫിസ്, എസ്.ബി.ഐ ശാഖ, സര്‍വിസ് സഹ. ബാങ്കുകള്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ഗവ. എല്‍.പി, യു.പി സ്കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിലത്തൊന്‍ പ്രദേശവാസികള്‍ കഷ്ടപ്പെടുകയാണ്. പത്തനാപുരം, അടൂര്‍, കൊട്ടാരക്കര, കൊല്ലം ഡിപ്പോകളില്‍നിന്ന് തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്ക് ഇതുവഴി ബസ് സര്‍വിസ് തുടങ്ങിയാല്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ യാത്രാക്ളേശത്തിന് പരിഹാരമാകും. പാതയുടെ എല്ലാ പ്രശ്നവും പരിഹരിക്കാമെന്ന് വീണ്ടും വാഗ്ദാനവുമായി സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story