Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെല്‍ഫെയര്‍ പാര്‍ട്ടി...

വെല്‍ഫെയര്‍ പാര്‍ട്ടി ഭൂരഹിതരുടെ കണ്‍വെന്‍ഷന്‍ നടത്തി

text_fields
bookmark_border
റാന്നി: വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതി ആഭിമുഖ്യത്തില്‍ റാന്നിയില്‍ നടന്ന ഭൂരഹിതരുടെ കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്‍റ് ജോഷി ജോസഫ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ചെറിയാന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. റാന്നി മണ്ഡലത്തില്‍ ഒന്നാം ഘട്ടമായി അങ്ങാടി, ചെറുകോല്‍ വില്ളേജുകളില്‍നിന്നുള്ള ഭൂരഹിതരെ പങ്കെടുപ്പിച്ചാണ് കണ്‍വെന്‍ഷന്‍ നടത്തിയത്. സീറോ ലാന്‍ഡ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ട് ഭൂമി ലഭിക്കാത്ത നിരവധിയാളുകളാണ് പങ്കെടുത്തത്. രണ്ടു വില്ളേജിലും രൂപവത്കരിച്ച പ്രത്യേക കമ്മിറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുമെന്ന് പാര്‍ട്ടി ഭൂസമരസമിതി ജില്ലാ കണ്‍വീനര്‍ ടി.എസ്. അബ്ദുല്‍ ഹമീദ് അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം പി.എച്ച്. റഷീദ്, യൂസഫ് ചുങ്കപ്പാറ, ബിജു ചാക്കോ, ടി.എസ്. അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story