Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വകാര്യബസ്...

സ്വകാര്യബസ് ഓട്ടോയിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
അടൂര്‍: സ്വകാര്യബസ് ഓട്ടോയിലിടിച്ച് ഓട്ടോ യാത്രികര്‍ക്ക് പരിക്കേറ്റു. പഴകുളം പടിഞ്ഞാറ് മേട്ടുംപുറം കവലയില്‍ വെള്ളിയാഴ്ച രാവിലെ 11.30 ന് അടൂര്‍- കായംകുളം റൂട്ടില്‍ ഓടുന്ന ശ്രീഗണപതി ബസ് അഞ്ചലില്‍ നിന്നും മേട്ടുംപുറം മഖാമിലേക്ക് വരുകയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. കുന്നിക്കോട് ഷാഹിന മന്‍സില്‍ ഷാഹിന (15), അഞ്ചല്‍ തേക്കുവിള വീട്ടില്‍ സീനത്ത് (46), ഏറം ഇഞ്ചക്കോണത്ത് വീട്ടില്‍് റെയ്ഹാനത്ത് (52), ഇഞ്ചക്കോണത്ത് ആബിദ (40), ഓട്ടോ ഡ്രൈവര്‍ ഏറം റിയാസ് മന്‍സില്‍ റിഷാദ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിനുശേഷം ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ഹോസ്പിറ്റലില്‍ പ്രഥമശുശ്രൂഷകള്‍ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അടൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story