Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിധവയുടെ രണ്ടു സെന്‍റ് ...

വിധവയുടെ രണ്ടു സെന്‍റ് പുരയിടം കൈയേറാന്‍ ശ്രമം

text_fields
bookmark_border
പത്തനംതിട്ട: വിധവയായ വീട്ടമ്മയുടെ രണ്ടു സെന്‍റ് വസ്തുവിന്‍െറ സര്‍വേക്കല്ല് സാമൂഹിക വിരുദ്ധര്‍ പിഴുതുകളഞ്ഞതായി പരാതി. പ്രമാടം അനീഷ് ഭവനില്‍ ഇ.ഡി. സുലോചനയാണ് (അമ്പിളി- 58) പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കിയത്. പത്തനംതിട്ട-പ്രമാടം-കോന്നി റൂട്ടില്‍ പ്രമാടം മൃഗാശുപത്രിക്ക് മുന്നിലായി സ്വന്തമായുള്ള രണ്ടു സെന്‍റ് സ്ഥലത്ത് ചായക്കട നടത്തിയാണ് സുലോചന ഉപജീവനം നടത്തുന്നത്. വര്‍ഷങ്ങളായി ഈ വസ്തുവിന്‍െറ അതിര് നിര്‍ണയിച്ച് റവന്യൂ വകുപ്പ് സ്ഥാപിച്ചിരുന്ന സര്‍വേക്കല്ലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സമൂഹിക വിരുദ്ധര്‍ പിഴുതുമാറ്റിയത്. നേരത്തേയും ഭൂമി കൈയേറാന്‍ ശ്രമം നടക്കുകയും കടക്കുനേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ചും പൊലീസില്‍ പരാതി നിലവിലുണ്ട്. കടക്ക് സമീപമുള്ള തെങ്ങിന്‍െറ കുറ്റി മുറിച്ചുമാറ്റി റോഡ് വെട്ടാനും ശ്രമം നടന്നിരുന്നു. ഇതേതുടര്‍ന്ന് ഇവിടെ സ്ഥാപിച്ച കല്ലുകള്‍ സമീപവാസികള്‍ നീക്കം ചെയ്തിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിഴുതുമാറ്റിയ വ്യക്തി തന്നെ പിന്നീട് ഇത് പുന$സ്ഥാപിക്കുകയായിരുന്നു. വസ്തു കൈയേറാനുള്ള ശ്രമം തടയണമെന്നും സര്‍വേക്കല്ല് നീക്കം ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സുലോചന റവന്യൂ മന്ത്രിക്കും പത്തനംതിട്ട സി.ഐക്കും പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സി.ഐ അനില്‍ കുമാര്‍ അറിയിച്ചു.
Show Full Article
TAGS:
Next Story