Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊലീസ് പരിശോധന: ഒറ്റ ...

പൊലീസ് പരിശോധന: ഒറ്റ രാത്രിയില്‍ അറസ്റ്റിലായത് 78 പിടികിട്ടാപ്പുള്ളികള്‍

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ മോഷണങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന്‍െറ ഭാഗമായി ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍െറ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി ഒറ്റ രാത്രിക്കൊണ്ട് 78 പിടികിട്ടാപ്പുള്ളികളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചു വാഹനമോടിച്ചതിന് 76 കേസുകളുള്‍പ്പെടെ 246 എണ്ണം രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ രണ്ടുവരെയായി ജില്ല മുഴുവന്‍ നടത്തിയ സംയുക്ത റെയ്ഡിലാണ് പൊലീസ് വന്‍ വേട്ട തന്നെ നടത്തിയത്. വിവിധ ക്രൈം കേസുകളില്‍പെട്ട് ഒളിവിലായിരുന്ന 66 പ്രതികളെയും വാറന്‍റില്‍ പ്രതികളായി ഒളിവില്‍ പോയ മൂന്നു പേരും ജാമ്യമില്ലാ വാറന്‍റ് പ്രകാരം ഒളിവിലായിരുന്ന ഒമ്പതു പേരെയുമാണ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയില്‍ 64,900 രൂപ പിഴ ചുമത്തുകയും ചെയ്തു. ജില്ലയിലെ എല്ലാ ഡിവൈ.എസ്.പിമാരും സി.ഐമാരും എസ്.ഐമാരും സംയുക്ത പരിശോധനക്ക് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളിലും കുറ്റവാളികളെ കണ്ടത്തെുന്നതിനും കുറ്റകൃത്യം തടയുന്നതിനുമായി കര്‍ശനമായി റെയ്ഡുകള്‍ നടത്തുമെന്ന് ജില്ലാ പൊലീസ് ചീഫ് ടി. നാരായണന്‍ അറിയിച്ചു.
Show Full Article
TAGS:
Next Story