Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടിപ്പര്‍...

ടിപ്പര്‍ പോസ്റ്റിലിടിച്ച് വൈദ്യുതി മുടങ്ങി

text_fields
bookmark_border
പന്തളം: ടിപ്പര്‍ പോസ്റ്റിലിടിച്ച് 24 മണിക്കൂറിലേറെ പന്തളത്തും പരിസരത്തും വൈദ്യുതി മുടങ്ങി. പന്തളം ഇടയാടി ജങ്ഷന് സമീപം നിയന്ത്രണം വിട്ട ലോറി 11 കെ.വി ലൈന്‍ പോസ്റ്റില്‍ കഴിഞ്ഞ ദിവസം രാത്രി ഇടിച്ചതോടെയാണ് വൈദ്യുതി മുടങ്ങിയത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ഇതോടെ പന്തളവും സമീപവും ഇരുട്ടിലായി. വ്യാഴാഴ്ച രാവിലെ മുതല്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ പോസ്റ്റ് മാറുന്ന പ്രവൃത്തി ആരംഭിച്ചെങ്കിലും വൈകീട്ട് ആറോടെയാണ് വൈദ്യുതി പുന$സ്ഥാപിക്കാന്‍ കഴിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല.
Show Full Article
TAGS:
Next Story