Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബസുകള്‍ കൂട്ടിയിടിച്ച് ...

ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
ഇലന്തൂര്‍: തിരുവല്ല-കുമ്പഴ റോഡില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് ഒന്നോടെ വാര്യാപുരം വലിയ വളവിലായിരുന്നു അപകടം. അപകടത്തില്‍ കെ.എസ് ആര്‍.ടി.സി ബസിലെ യാത്രക്കാര കോന്നി കൊന്നപ്പാറ പള്ളിവാതിക്കല്‍ വീട്ടില്‍ വല്‍സമ്മ (45) മകന്‍ ബിന്‍സു (25), പുറമറ്റം ഉതിമൂട്ടില്‍ കുഞ്ഞുമോള്‍ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുന്നില്‍ പോവുകയായിരുന്ന കാര്‍ പെട്ടന്ന് ബ്രേക് ചെയ്തതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. വലിയ വളവിനു സമീപത്തെ വെള്ളക്കെട്ടില്‍ കാര്‍ ഇറങ്ങാതിരിക്കാന്‍ ബ്രേക് ചെയ്തതിനെ തുടര്‍ന്ന് പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് കാറിലിടിച്ചു. ഇതിന്‍െറ പിന്നില്‍ വന്ന കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ടി.കെ റോഡില്‍ 20 മിനിറ്റോളം ഗാതാകതം തടസ്സപ്പെട്ടു.
Show Full Article
TAGS:
Next Story