Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി ബസില്‍ സ്വകാര്യബസിടിച്ചു; ടി.കെ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ബസില്‍ സ്വകാര്യ ബസ് ഇടിച്ചതിനെ തുടര്‍ന്ന് തിരുവല്ല-കുമ്പഴ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ ജനറല്‍ ആശുപത്രി ജങ്ഷനിലായിരുന്നു സംഭവം. ബസ്സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ട് എടുക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ് മറികടന്ന് എത്തിയ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഇടിക്കുകയായിരുന്നു. ഇതോടെ ഡ്രൈവര്‍മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ട്രാഫിക് പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അരമണിക്കൂറോളം വൈകിയാണ് പൊലീസ് എത്തിയത്. ഈ സമയം ജനറല്‍ ആശുപത്രി ജങ്ഷന്‍ മുതല്‍ സെന്‍റ് പീറ്റേഴ്സ് ജങ്ഷന്‍വരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ഗതാഗതക്കുരുക്കില്‍ ജനറല്‍ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സ് കുരുങ്ങി. പിന്നീട് പൊലീസ് എത്തിയാണ് ബസ് റോഡില്‍നിന്ന് മാറ്റിയത്.
Show Full Article
TAGS:
Next Story