Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎക്സൈസ് ഗാര്‍ഡിനുനേരെ...

എക്സൈസ് ഗാര്‍ഡിനുനേരെ ആക്രമണം

text_fields
bookmark_border
പത്തനംതിട്ട: കോന്നിയില്‍ റെയ്ഡിനത്തെിയ എക്സൈസ് സംഘത്തിലെ ഗാര്‍ഡിന് മദ്യവില്‍പനക്കാരനുമായുള്ള പിടിവലിക്കിടെ വെട്ടുകത്തികൊണ്ട് കൈവിരലിന് മുറിവേറ്റു. കോന്നി എക്സൈസ് റെയ്ഞ്ചിലെ ഗാര്‍ഡായ പത്തനംതിട്ട വെട്ടിപ്രം തോപ്പില്‍ വീട്ടില്‍ ബിനുരാജിനാണ് പരിക്കേറ്റത്. ഇയാളെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുലിയെന്ന് വിളിക്കുന്ന ളാക്കൂര്‍ തടത്തില്‍ തെക്കേതില്‍ അച്ചന്‍കുഞ്ഞിനെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു. പൂങ്കാവ് ടൗണില്‍ നിറം ചേര്‍ത്ത ചാരായം വില്‍പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സ്സൈസ് സംഘം റെയ്ഡിനത്തെിയത്. അച്ചന്‍കുഞ്ഞിനെ റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:
Next Story