Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2015 3:27 PM IST Updated On
date_range 21 Oct 2015 3:27 PM ISTശബരിമല തീര്‍ഥാടനം സുരക്ഷിതമാക്കുന്നതിന്‍െറ ഭാഗമായി ദുരന്തനിവാരണയാത്ര നടത്തി
text_fieldsbookmark_border
പത്തനംതിട്ട: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാറ്റര്‍ മാനേജ്മെന്‍റിന്‍െറയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ ശബരിമല തീര്‍ഥാടനം സുരക്ഷിതമാക്കുന്നതിന്‍െറ ഭാഗമായി പമ്പമുതല്‍ സന്നിധാനംവരെ ദുരന്തനിവാരണയാത്ര നടത്തി. ജില്ലാ അസിസ്റ്റന്‍റ് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ഐ.എല്‍.ഡി.എം ഡയറക്ടറും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗവുമായ ഡോ. കേശവ് മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ദുരന്തനിവാരണയാത്ര നടത്തിയത്. തീര്‍ഥാടനത്തെ പ്രതികൂലമായി ബന്ധിക്കുന്ന അമ്പതോളം പ്രശ്നങ്ങള്‍ കണ്ടത്തൊന്‍ കഴിഞ്ഞതായി അസിസ്റ്റന്‍റ് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. ഇവക്ക് ആവശ്യമായ പരിഹാര നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ സമഗ്ര റിപ്പോര്‍ട്ട് സംസ്ഥാന ദുരന്തനിവാരണ പഠനകേന്ദ്രമായ ഐ.എല്‍.ഡി.എം തയാറാക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം ഡോ. കേശവ് മോഹന്‍ പറഞ്ഞു. സുരക്ഷയാത്രയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ കണ്ടത്തെുകയും ഇതുസംബന്ധിച്ച് വനം വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ശൗചാലയങ്ങള്‍ ആവശ്യമായ പ്രദേശങ്ങളും നിലവിലുള്ളവയുടെ അപര്യാപ്തതകളും സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന് മാര്‍ഗനിര്‍ദേശം നല്‍കി. വെടിമരുന്ന് ശാലകളുടെ സുരക്ഷിതത്വവും തേങ്ങ ഉടക്കുന്ന പ്രദേശങ്ങളിലും പാചകവാതകം ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്തിരിക്കുന്ന സ്ഥലങ്ങളിലും സ്വീകരിക്കേണ്ട സുരക്ഷമാനദണ്ഡങ്ങളും സംഘം വിലയിരുത്തി. തീര്‍ഥാടനപാതയില്‍ സ്ഥാപിക്കേണ്ട ഓക്സിജന്‍ പാര്‍ലറുകളുടെ ആവശ്യകതയും സ്ഥാനങ്ങളും സംഘം പരിശോധിച്ചു. അപ്പാച്ചിമേട്, നിലക്കല്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ വേണ്ടിവരുന്ന അധിക സജ്ജീകരണങ്ങളെക്കുറിച്ച് സംഘം വിലയിരുത്തി. തീര്‍ഥാടനപാതയില്‍ കൈവരികള്‍ പുന$സ്ഥാപിക്കേണ്ടതും പുതുതായി സ്ഥാപിക്കേണ്ടതുമായ സ്ഥലങ്ങള്‍ പരിശോധിച്ചു. ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗത്തിന്‍െറ നിയന്ത്രണത്തിലുള്ള ഫയര്‍ ഹൈഡ്രന്‍റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്ന് സംഘം നിര്‍ദേശിച്ചു. പമ്പാനദിയിലെ ആഴം സംബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ശിപാര്‍ശ നല്‍കാനും തീരുമാനിച്ചു. ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വിസസ്, പൊലീസ്, റവന്യൂ, ആരോഗ്യം, എക്സൈസ്, ദേവസ്വം, വനം, ദുരന്തനിവാരണം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സുരക്ഷയാത്രയില്‍ പങ്കെടുത്തത്. സുരക്ഷയാത്ര സംബന്ധിച്ച് കൂടുതല്‍ വിശകലനങ്ങള്‍ നടത്തുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. പമ്പ-സന്നിധാനം പാതക്കുപുറമെ പത്തനംതിട്ടമുതല്‍ പമ്പവരെ തീര്‍ഥാടനപാതയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 26ന് ദുരന്തനിവാരണയാത്ര നടത്തണമെന്ന് മന്ത്രി അടൂര്‍ പ്രകാശ് സംഘത്തിന് നിര്‍ദേശം നല്‍കി. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ സുരക്ഷിതമായ മണ്ഡ-മകരവിളക്ക് മഹോത്സവം ഒരുക്കുന്നതിലേക്കായി എമര്‍ജന്‍സി ഓപറേഷന്‍ സെന്‍റര്‍ ഉള്‍പ്പെടെ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഈ വര്‍ഷവും നടപ്പാക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം ഡോ. കേശവ് മോഹന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story