Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനറല്‍ ആശുപത്രിയില്‍...

ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഭീഷണിയായി തേനീച്ചക്കൂട്

text_fields
bookmark_border
പത്തനംതിട്ട: ജനറല്‍ ആശുപത്രി ബി ആന്‍ഡ് സി ബ്ളോക്കിലെ ഓപറേഷന്‍ തിയറ്ററിലെ മേല്‍ക്കൂരയിലെ തേനീച്ചക്കൂട് രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഭീക്ഷണിയാകുന്നു. രണ്ടുമാസം മുമ്പ് ആശുപത്രി ജീവനക്കാര്‍ തേനീച്ചക്കൂട് തീവെച്ച് നശിപ്പിച്ചിരുന്നെങ്കിലും പിന്നീട് വീണ്ടും കൂടുകൂട്ടുകയായിരുന്നു. പ്രാവ്, കാക്ക എന്നിവ തേനിച്ചയെ ഇളക്കിവിടുന്നത് രോഗികള്‍ക്ക് ഭീക്ഷണിയാകുന്നുണ്ട്. വന്‍ തേനീച്ചകളായതിനാല്‍ പെട്ടന്ന് ഇതിനെ നശിപ്പിക്കാന്‍ കഴിയില്ളെന്ന് ജീവനക്കാര്‍ പറയുന്നു. തേനീച്ചയെ ഭയന്ന് വാര്‍ഡിലെ ഈ ഭാഗത്തെ ജനലുകള്‍ മുഴുവനും അടച്ചിടുകയാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ ചെയ്യുന്നത്.
Show Full Article
TAGS:
Next Story