Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2015 4:04 PM IST Updated On
date_range 11 Oct 2015 4:04 PM ISTതിരുവല്ല ഡിപ്പോയില്‍നിന്ന് രാത്രി ബസുകളില്ല; ജനം ദുരിതത്തില്‍
text_fieldsbookmark_border
തിരുവല്ല: രാത്രിയില്‍ തിരുവല്ല ഡിപ്പോയില്‍നിന്ന് ബസുകളില്ലാത്തത് ജനത്തെ ദുരിതത്തിലാക്കുന്നു. സന്ധ്യ മയങ്ങുന്നതോടെ സ്വകാര്യ ബസുകളുടെ സര്‍വിസ് നിലക്കുമ്പോള്‍ ആശ്രയിച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയും രാത്രി സര്‍വിസുകള്‍ നടത്താന്‍ തയാറാകാത്തതാണ് ദുരിതത്തിലാക്കുന്നത്. ഇതുമൂലം ഗ്രാമീണ മേഖലകളിലേക്കുള്ള യാത്രക്കാരാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. കല്ലുങ്കല്‍, ചാത്തങ്കേരി ഭാഗങ്ങളിലേക്കുള്ള സര്‍വിസുകള്‍ ഏഴോടെ നിലക്കും. 6.40നാണ് കല്ലുങ്കല്‍ പ്രദേശത്തേക്കുള്ള അവസാന ബസ്. ചാത്തങ്കേരിയിലേക്ക് 7.10നും മേപ്രാലിലേക്ക് 8.15നുമുള്ള ബസുകള്‍ കഴിഞ്ഞാല്‍ പിന്നീട് യാത്രികര്‍ പെരുവഴിയിലാകും. പിന്നീട് ഓട്ടോയെ ആശ്രയിക്കുക മാത്രമേ ഈ പ്രദേശത്തുകാര്‍ക്ക് നിവൃത്തിയുള്ളു. ഗ്രാമീണ മേഖലയിലേക്ക് ഓട്ടം വിളിച്ചാല്‍ പോകാന്‍ ഓട്ടോ ഡ്രൈവര്‍ന്മാര്‍ക്ക് മടിയാണ്. അഥവാ പോയാല്‍തന്നെ ഇരട്ടികൂലിയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആലപ്പുഴയിലേക്കുള്ള സര്‍വിസുകള്‍ രാത്രി 9.30ന് അവസാനിക്കും. പത്തനംതിട്ട, കോഴഞ്ചേരി ഭാഗത്തേക്ക് രാത്രി 9.45നുള്ള ബസും കടന്നുപോയാല്‍ പിന്നെ യാത്രക്കാരന്‍െറ ഗതി പറയേണ്ടതില്ല. ഹരിപ്പാട്, എടത്വ റൂട്ടിലേക്കുള്ള അവസാന ബസ് രാത്രി 10.10നാണ്. എടത്വ, ഹരിപ്പാട് ആലപ്പുഴ, പത്തനംതിട്ട, കോഴഞ്ചേരി ഭാഗങ്ങളിലേക്ക് പോകേണ്ട ട്രെയിന്‍ യാത്രികര്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വൈകിയോടുന്ന ട്രെയിനുകളില്‍ സ്റ്റേഷനിലിറങ്ങി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്തുമ്പോഴേക്കും ബസുകള്‍ എല്ലാം പോയിരിക്കും. തെക്കുനിന്ന് വരുന്ന പ്രധാന ട്രെയിനുകള്‍ക്ക് ഹരിപ്പാട് സ്റ്റോപ്പില്ലാത്തതിനാല്‍ സ്ഥിരം യാത്രികര്‍ തിരുവല്ലയില്‍ ഇറങ്ങിയാണ് ഹരിപ്പാട്, എടത്വ പ്രദേശങ്ങളിലേക്ക് പോകുന്നത്. മലയോര മേഖലകളായ റാന്നി, മല്ലപ്പള്ളി, ചുങ്കപ്പാറ പ്രദേശങ്ങളിലുള്ളവരുടെ യാത്രാദുരിതവും ഏറെയാണ്. 9.30നുള്ള റാന്നി ബസ് പോയാല്‍പിന്നെ 10.10നുള്ള ബസില്‍ കഷ്ടിച്ച് മല്ലപ്പള്ളിയില്‍ വരെ എത്താന്‍ കഴിയും. പിന്നീട് അവിടെനിന്ന് സര്‍വിസുകള്‍ ഇല്ലാത്തതിനാല്‍ യാത്രികര്‍ പെരുവഴിയില്‍ കുരുങ്ങുന്നത് പതിവാണ്. പ്രധാന പാതയായ എം.സി റോഡിലൂടെ തെക്കുനിന്നും വടക്കുനിന്നും ദീര്‍ഘദൂര ബസുകളില്‍ എത്തുന്ന യാത്രികര്‍ തിരുവല്ലയിലിറങ്ങിയാണ് മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്നത്. തിരുവല്ലയില്‍നിന്ന് വൈകിയുള്ള സര്‍വിസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി തയാറാകാത്തതിനാല്‍ തിരുവല്ലയില്‍ കുടുങ്ങുന്നതായാണ് യാത്രക്കാരുടെ പരാതി. പത്തനംതിട്ട ജില്ലയെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന എം.സി റോഡ് കടന്നുപോകുന്ന തിരുവല്ലയില്‍നിന്ന് രാത്രിയില്‍ വിവിധ റൂട്ടുകളില്‍ സര്‍വിസ് നടത്താന്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story