Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2015 4:54 PM IST Updated On
date_range 2 Oct 2015 4:54 PM ISTകരവിരുത് തെളിയിച്ച് കളിമണ്‍ ഉല്‍പന്ന പ്രദര്‍ശനം
text_fieldsbookmark_border
പത്തനംതിട്ട: കളിമണ്‍ പാത്രങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമായി കുംഭാര സമുദായം. പത്തനംതിട്ട വൈ.എം.സി.എ ഹാളിലാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഈ മാസം അഞ്ചുവരെ പ്രദര്‍ശനവും വില്‍പനയും ഉണ്ടാകും. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. പരമ്പരാഗത കളിമണ്‍ തൊഴില്‍ ചെയ്യുന്ന കുംഭാര സമുദായത്തില്‍പെട്ട 50 കുടുംബങ്ങളെ ഉള്‍പ്പെടുത്തി നിലമ്പൂര്‍ കോടതിപ്പടി കേന്ദ്രമാക്കി രൂപവത്കരിച്ച അനശ്വരം സ്വയം സഹായ സംഘം മേല്‍നോട്ടത്തിലാണ് പ്രദര്‍ശനമേള സംഘടിപ്പിച്ചിട്ടുള്ളത്. കെമിക്കല്‍സ് ഒന്നും ചേര്‍ക്കാതെ കളിമണ്ണ് അരച്ചെടുത്ത് പുഴങ്ങല്ല് ഉപയോഗിച്ച് ഉരച്ച് മിനുക്കി ഏറ്റവും കൂടുതല്‍ ഫിനിഷിങ് വരുത്തിയാണ് അടുക്കള ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. വ്യത്യസ്തങ്ങളായ 50ഓളം കളിമണ്‍ ഉല്‍പന്നങ്ങളാണ് മേളയിലുള്ളത്. വിവിധ കറിച്ചട്ടികള്‍, കൂജകള്‍, മാജിക്കൂജ, ജഗ്ഗ്, മഗ്ഗ്, കപ്പ്, ഗ്ളാസ്, തൈര് പാത്രങ്ങള്‍, വെള്ളയപ്പ ചട്ടികള്‍, ഫ്രയിങ്പാന്‍, മണ്‍ ഉരുളി, ചീനച്ചട്ടി തുടങ്ങി വിവിധ അടുക്കള ഉപകരണങ്ങളുണ്ട്. അലങ്കാര ഉല്‍പന്നങ്ങളായ കുങ്കുമച്ചെപ്പ്, മെഴുകുതിരി സ്റ്റാന്‍ഡ്, പെന്‍ ഹോള്‍ഡര്‍, മുത്തുമണി പാത്രങ്ങള്‍, കോയല്‍ പാത്രങ്ങള്‍, ഗാര്‍ഡന്‍ ലാബ്, ഗാര്‍ഡന്‍ ജാര്‍, പലതരം മാസ്കുകള്‍, ടെറാകോട്ട മ്യൂറല്‍സ്, ഭംഗിയേറിയ ചുമര്‍ചിത്രങ്ങള്‍ എന്നിവയും വില്‍പനക്കുണ്ട്. കളിമണ്ണില്‍ തീര്‍ത്ത ചുമര്‍ചിത്രങ്ങള്‍ക്ക് സ്ക്വയര്‍ഫീറ്റിന് 1200 രൂപയാണ് വില. വീട്ടിലെ ചുമരുകളില്‍ ഫിറ്റ് ചെയ്തുംകൊടുക്കും. പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മാണം ഇന്ന് നാശത്തിന്‍െറ വക്കിലാണെന്ന് മലപ്പുറം നിലമ്പൂര്‍ അനശ്വരം സ്വയം സഹായസംഘം സെക്രട്ടറി വിജയകുമാരി പറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും പുത്തന്‍ സാങ്കേതിക വിദ്യകള്‍ വശമില്ലാത്തതുമാണ് പ്രധാന കാരണം. പുത്തന്‍ തലമുറ ഈ തൊഴില്‍ രംഗത്തേക്ക് കടന്നുവരാത്തതും ഈ പരമ്പരാഗത തൊഴില്‍ അന്യംനിന്നുപോകാന്‍ കാരണമാകുന്നതായി വിജയകുമാരി പറഞ്ഞു. അനശ്വരം സ്വയം സഹായ സംഘം നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് പുത്തന്‍ സാങ്കേതിക വിദ്യ പകര്‍ന്ന് നല്‍കാന്‍ ശ്രമിക്കുന്നതായും അവര്‍ പറഞ്ഞു. നിലമ്പൂര്‍ താലൂക്കില്‍ കളിമണ്‍ തൊഴില്‍ ചെയ്യുന്ന കുംഭാര സമുദായത്തില്‍പെട്ട 500ല്‍പരം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരില്‍ പലരും പരമ്പരാഗത തൊഴില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story