Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല തീര്‍ഥാടകരുടെ...

ശബരിമല തീര്‍ഥാടകരുടെ വാഹനത്തില്‍ ബസിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകരുടെ വാഹനം കെ.എസ്.ആര്‍.ടി.സിയുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ ഇവരെ നിലക്കല്‍ ഗവ.ഹോസ്പിറ്റലില്‍ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ആലുവ സ്വദേശികളാണ് പരിക്കേറ്റവര്‍. നീറിക്കോട് കൊടുവഴങ്ങ് കോഴിക്കല്‍ വീട്ടില്‍ രതീഷ് (36), മാതാവ് രാധ (60), രതീഷിന്‍െറ മകള്‍ ആര്‍ദ്ര (10), നീറിക്കോട് കൊടുവഴങ്ങ പത്തുപറയില്‍ പി.കെ. സുഗതന്‍ (62) കാര്‍ ഡ്രൈവര്‍ നീറിക്കോട് കൊടുവഴങ്ങ തൊണ്ടിപ്പറമ്പില്‍ റിജുകുമാര്‍(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് ശബരിമല പാതയില്‍ അട്ടത്തോടിനും പ്ളാംതോടിനും ഇടയിലായിരുന്നു അപകടം.
Show Full Article
TAGS:LOCAL NEWS 
Next Story