Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദേവസ്വം താല്‍ക്കാലിക...

ദേവസ്വം താല്‍ക്കാലിക ജീവനക്കാരുടെ താമസസ്ഥലത്ത് ദുരിതം

text_fields
bookmark_border
ശബരിമല: ദേവസ്വം താല്‍ക്കാലിക ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടം പൊട്ടിപ്പൊളിഞ്ഞ നിലയില്‍. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള അടിസ്ഥാന സൗകര്യവും ഇല്ല. 300 പേര്‍ മാത്രം താമസിക്കാവുന്ന കെട്ടിടത്തില്‍ അഞ്ഞൂറിലേറെ പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ തറയില്‍ കിടക്കണം. പായപോലും നല്‍കിയില്ളെന്ന് പരാതിയുമുണ്ട്. രണ്ടു കക്കൂസ് മാത്രമാണുള്ളത്. കക്കൂസുകള്‍ക്ക് വാതിലും അടയാറില്ല. അതിനാല്‍ ദുര്‍ഗന്ധം പരക്കുകയാണ്. പൈപ്പുകള്‍ പൊട്ടിയതിനാല്‍ കക്കൂസ് മാലിന്യം ദേവസ്വം മെസിന്‍െറ മുന്നിലൂടെയാണ് ഒഴുകുന്നത്. ഇവിടെയുള്ള ജീവനക്കാര്‍ ജോലി രാജിവെച്ച് പോകാനൊരുങ്ങുകയാണ്. 350 രൂപ ദിവസ വേതനത്തിലാണ് ഇവര്‍ എട്ടു മണിക്കൂര്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്കുള്ള താമസ സൗകര്യവും ഭക്ഷണവും ദേവസ്വം ബോര്‍ഡ് നല്‍കാമെന്ന വ്യവസ്ഥയിലാണ് ജോലി നല്‍കിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story