Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം നഗരസഭ ഭരണം;...

പന്തളം നഗരസഭ ഭരണം; ഇടതുമുന്നണിക്ക് സാധ്യത

text_fields
bookmark_border
പന്തളം: പന്തളം നഗരസഭാ ഭരണ നേതൃത്വം ഇടതുമുന്നണിക്ക് സാധ്യത. 18ന് നടക്കുന്ന ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ ഇടതുമുന്നണി പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. 33 അംഗ കൗണ്‍സിലില്‍ ഇടതുമുന്നണിക്ക് 15 അംഗങ്ങളാണ് ഉള്ളത്. യു.ഡി.എഫിന് -11, ബി.ജെ.പിക്ക് -7 അംഗങ്ങളുമാണുള്ളത്. പട്ടികജാതി വനിതാസംവരണമായ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇടതുമുന്നണിയില്‍ രണ്ടുപേരും യു.ഡി.എഫില്‍ ഒരംഗവുമാണുള്ളത്. ഇടതു മുന്നണിയില്‍ സി.പി.എമ്മിലെ ടി.കെ. സതിയാകും ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി. യു.ഡി.എഫില്‍നിന്ന് മഞ്ജു വിശ്വനാഥ് മത്സരിക്കും. ബി.ജെ.പിക്ക് പട്ടികജാതി വനിതാ സംവരണ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗമില്ളെങ്കിലും വനിതാ മണ്ഡലത്തില്‍നിന്ന് വിജയിച്ചുവന്ന സുധാശശി സ്ഥാനാര്‍ഥിയാകും. മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചാല്‍ ഏറ്റവും കുറവ് വോട്ട് ലഭിക്കുന്നയാളെ ഒഴിവാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ഇങ്ങനെയായാല്‍ ബി.ജെ.പി അവസാനഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനാണ് സാധ്യത. അവര്‍ വിട്ടുനില്‍ക്കാതെ അവസാനഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ പ്രതിസന്ധിക്കാണ് പന്തളത്ത് സാധ്യത.
Show Full Article
TAGS:LOCAL NEWS 
Next Story